ഇന്ത്യ ദുബൈയുടെ മികച്ച വ്യാപാര പങ്കാളി

ദുബൈ: ഈ വര്‍ഷത്തിന്‍െറ ആദ്യ പകുതിയില്‍ ഇന്ത്യയും ദുബൈയും തമ്മില്‍ നടന്നത് 4800 കോടി ദിര്‍ഹത്തിന്‍െറ വ്യാപാരം. ദുബൈയുടെ മൊത്തം എണ്ണ ഇതര വ്യാപാരത്തിന്‍െറ ഏഴുശതമാനമാണിത്. 64700 കോടി ദിര്‍ഹമാണ് ഈ കാലയളവില്‍ രാജ്യത്തിന്‍െറ എണ്ണ ഇതര വ്യാപാരമൂല്യം. ദുബൈ കസ്റ്റംസ് പുറത്തുവിട്ട കണക്കു പ്രകാരം 2900 കോടി ദിര്‍ഹത്തിന്‍െറ ഇറക്കുമതിയാണ് നടന്നത്. 600കോടി ദിര്‍ഹത്തിന്‍െറ കയറ്റുമതിയും 1300 കോടി ദിര്‍ഹത്തിന്‍െറ പുന:കയറ്റുമതിയും നടന്നു. അന്തര്‍ദേശീയ വ്യാപാരത്തിന്‍െറ മുഖ്യകേന്ദ്രം എന്ന നിലയില്‍ ദുബൈയെ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുമായുള്ള വ്യാപാരത്തിന് പിന്തുണ നല്‍കുന്നതിലും പ്രതിജ്ഞാബദ്ധമാണെന്ന് ദുബൈ കസ്റ്റംസ് സീനിയര്‍ മാനേജര്‍ അഹ്മദ് അബുദല്‍ സലാം കാസിം വ്യക്തമാക്കി.
Tags:    
News Summary - Business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.