മുഹമ്മദ് ഫസീം
ഷാർജ: വ്യവസായ-വാണിജ്യ മേഖലയിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് മുന്നേറുന്ന പ്രതിഭകളെ ആദരിക്കാനായി ഗൾഫ് മാധ്യമം കമോൺ കേരള ഒരുക്കുന്ന ‘അറേബ്യൻ ബിസിനസ് അച്ചീവ്മെന്റ് അവാർഡ്’ ഹൈലൈറ്റ് ബിൽഡേഴ്സ് സി.ഇ.ഒ പി. മുഹമ്മദ് ഫസീമിന് സമ്മാനിക്കും. കമോൺ കേരളയുടെ ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച പ്രധാനവേദിയിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം അവാർഡ് ഏറ്റുവാങ്ങും.
അറബ് ലോകത്തെയും കേരളത്തിലെയും പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും. റിയൽ എസ്റ്റേറ്റ് രംഗത്ത് ദീർഘവീക്ഷണവും ഊർജസ്വലതയുമുള്ള നേതാക്കളിൽ ഒരാളായ മുഹമ്മദ് ഫസീം 2021 മുതൽ ഹൈലൈറ്റ് ബിൽഡേഴ്സിന്റെ മുൻനിരയിൽ പ്രവർത്തിച്ചുവരുന്നു. ഹൈലൈറ്റ് ബിൽഡേഴ്സിനെ ശ്രദ്ധേയമായ വളർച്ചയിലേക്ക് നയിക്കുന്നതിൽ ഇദ്ദേഹത്തിന്റെ നേതൃപരമായ കഴിവ് നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
അടുത്തിടെ അഹമ്മദാബാദ് ഐ.ഐ.എമ്മിൽനിന്ന് റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് ലീഡർഷിപ് പ്രോഗ്രാമും ഐ.ഐ.എം ബംഗളൂരുവിൽനിന്ന് ഉന്നത വിദ്യാഭ്യാസവും പൂർത്തിയാക്കിയ മുഹമ്മദ് ഫസീം റിയൽ എസ്റ്റേറ്റ് രംഗത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ചാലകശക്തിയായി പ്രവർത്തിക്കുമെന്നുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.