അബൂദബി: ശരിയായ തുക നൽകാതെ ബസ്യാത്ര നടത്തിയാൽ അബൂദബിയിൽ 200 ദിർഹം പിഴ ഇൗടാക്കും. ഏറെക്കാലമായി അബൂദബി പൊതു ബസുകളിൽ നടക്കുന്ന സാധാരണ നിയമലംഘനമാണ് പണം നൽകാതെയുള്ള യാത്രയെന്നും അബൂദബി ഗതാഗത വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ബസ്യാത്ര സംബന്ധിച്ച് വകുപ്പ് 2017 ഡിസംബറിൽ പുറത്തിറക്കിയ നിയമങ്ങളനുസരിച്ചാണ് പിഴ. കുട്ടികൾ, വയോധികർ എന്നിവർക്കുള്ള ഇളവുകളും ഇൗ നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. പണം നൽകാതെയുള്ള യാത്രയാണ് ബസുകളിൽ കാണുന്ന ഏറ്റവും സാധാരണമായ നിയമലംഘനം. എന്നാൽ, പുതിയ പിഴ വന്നേതാടെ നിയമലംഘനത്തിൽ കുറവുണ്ടായതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വകുപ്പിെൻറ പുതുക്കിയ പട്ടികയനുസരിച്ച് 25 മറ്റു നിയമലംനങ്ങളും പൊതു ഗതാഗത സംവിധാനവുമായി ബന്ധപ്പെട്ടുണ്ട്. സ്വന്തം പേരിലുള്ള ഹാഫിലാത്ത് കാർഡുകൾ മറ്റുള്ളവർക്ക് വിൽപന നടത്തിയാൽ 500 ദിർഹം പിഴ ഇൗടാക്കും. പരിശോധകർ ആവശ്യപ്പെടുേമ്പാൾ ഹാഫിലാത്ത് കാർഡുകൾ കാണിക്കാത്തവർക്കും സമാന പിഴ ആയിരിക്കും.
2008ലാണ് പ്രാദേശിക ബസ് സർവീസുകൾക്കും ഇൻറർസിറ്റി ബസ് സർവീസുകൾക്കുമുളള നിരക്ക് ഗതാഗത വകുപ്പ് പ്രഖ്യാപിച്ചത്. നിലവിൽ പ്രാദേശിക റൂട്ടുകളിൽ രണ്ട് ദിർഹമാണ് മിനിമം ചാർജ്. ഒാരോ അധിക കിലോമീറ്ററിനും അഞ്ച് ഫിൽസ് വീതം വർധിക്കും. ഇൻറർസിറ്റി റൂട്ടുകളിൽ പത്ത് ദിർഹമാണ് മിനിമം ചാർജ്. ഇൗ റൂട്ടുകളിൽ അധിക കിലോമീറ്ററിന് പത്ത് ഫിൽസ് വീതം വർധിക്കും. പ്രാദേശിക റൂട്ടുകളിൽ 55 വയസ്സിന് മുകളിലുള്ളവർക്കും പത്ത് വയസ്സിന് താഴെയുള്ളവർക്കും സൗജന്യമായി സഞ്ചരിക്കാം. ഇൻററസിറ്റി ബസുകളിൽ ഇവർക്ക് പകുതി ചാർജ് മതി.
യാത്രാ ഇളവ് ലഭിക്കാൻ 55 വയസ്സിന് മുകളിലുള്ളവർ ബസ് സ്റ്റേഷനിൽ പ്രത്യേക കാർഡിനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം പാസ്പോർട്ട്, എമിറേറ്റ്സ് െഎഡി എന്നിവയുടെ പകർപ്പും അഞ്ച് ദിർഹം രജിസ്ട്രേഷൻ ഫീസും നൽകണം. എന്നാൽ പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾ പ്രത്യേക കാർഡ് എടുക്കേണ്ടതില്ല. ഇവരുടെ പ്രായം തെളിയിക്കുന്ന രേഖകൾ രക്ഷിതാക്കൾ കൈവശം വെച്ചിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.