അജ്മാന്: എമിറേറ്റിെൻറ വിവിധ പ്രദേശങ്ങളിലേക്ക് പുതിയ ബസ് സര്‍വീസുകളും സ്റ്റോപ്പുകളും ഒരുക്കുന്നതുൾപ്പെടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനങ്ങളുമായി അജ്മാന് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന്. 30 ബസുകളും 30 സ്റ്റോപ്പുകളുമാണ് പുതുതായി തയ്യാറാക്കുന്നതെന്ന് അജ്മാന് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് സി.ഇ.ഒ ഒമര്‍ ലൂത്ത പറഞ്ഞു.
അജ്മാന് സര്‍ക്കാരിെൻറ വിഷന്‍ 2021 ന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. അജ്മാെൻറ വിവിധ പ്രദേശങ്ങളായ ന്യു ഹമീദിയ, അല്‍ ജറഫ്, പുതിയ വ്യവസായ മേഖല, അജ്മാന് കോര്‍ണീഷ്, അല്‍ മിന തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. അതോടൊപ്പം നുഐമിയ, അല്‍ ജറഫ്, മുഷരിഫ് തുടങ്ങിയ സ്ഥലങ്ങളിലെ ഉള്‍പ്രദേശങ്ങളിലേക്ക് കൂടി അടുത്ത ഘട്ടത്തില്‍ സർവീസിനായി പരിഗണിക്കുന്നുണ്ടെന്ന് ഒമര്‍ ലൂത്ത പറഞ്ഞു.
അജ്മാെൻറ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന വികസന പ്രവര്‍ത്തങ്ങള്‍ക്ക് അനുസൃതമായി പൊതു ഗതാഗത സൗകര്യം ഒരുക്കുന്നതില്‍ അജ്മാന് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് പ്രതിജ്ഞാബദ്ധമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിൽ ബസ് സര്‍വീസുകള്‍ ഉള്ള പ്രദേശങ്ങളില്‍ ആവശ്യമെങ്കിൽ പുതിയ ബസ് സ്റ്റോപ്പുകള്‍ ആരംഭിക്കാനും ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് പദ്ധതി
യുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.