നീന്തിത്തുടിക്കാൻ ബുർജുൽ അറബ്​ വിളിക്കുന്നു

ദുബൈ: ലോകത്തെ ഏറ്റവും വലിയ ആഡംബര ഹോട്ടലായ ബുർജുൽ അറബിന് മുന്നിലൂടെ സഞ്ചരിക്കുകയും ദൂരെ നിന്ന് സെൽഫിയെടുക്കുകയും ചെയ്തിട്ടുണ്ടാകും പലരും. എന്നാൽ തൊട്ടടുത്തുള്ള ജുമൈറ ബീച്ചിൽ നീന്തിയിട്ടുണ്ടാകുമെങ്കിലും  ബോട്ടുകളുടെ ബാഹുല്യവും ശക്തമായ കടലൊഴുക്കും മൂലം ബുർജുൽ അറബിനു സമീപം നീന്തിയവർ വളരെ കുറവാകും. അത് ആഗ്രഹമായി മനസിൽ സൂക്ഷിക്കുന്നവർക്ക്  അവസരമൊരുങ്ങുന്നു.
 ആഗോള നീന്തൽ പരമ്പരയുടെ ഭാഗമായി മാർച്ച് 31ന് രാവിലെയാണ് ബുർജുൽ അറബിനു ചുവട്ടിൽ നീന്തൽ മത്സരം നടത്തുന്നത്. 
1600,800 മീറ്റർ നീന്തൽ പരിപാടികളിൽ പെങ്കടുക്കുന്നതിന് രജിസ്േട്രഷൻ ഫീസു നൽകണം.  ഇങ്ങിനെ സ്വരൂപിക്കുന്ന പണം മുഴുവനും  ദാന വർഷത്തി​െൻറ ഭാഗമായി അൽ ജലീലാ ഫൗണ്ടേഷ​െൻറ ആരോഗ്യ ഗവേഷണ പദ്ധതികൾക്ക് സംഭാവന ചെയ്യുമെന്ന് മുഖ്യ സംഘാടകരായ ദുബൈ ഹോൾഡിങ് വ്യക്തമാക്കുന്നു. ആദ്യ സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങളും പെങ്കടുക്കുന്നവർക്കെല്ലാം വൈൽഡ് വാഡിയിലേക്ക് സൗജന്യ പ്രവേശനവും ലഭിക്കും. 
16 വയസിനു മുകളിൽ പ്രായമുള്ളവർക്കായാണ് പരിപാടി. ഒാൺലൈൻ മുഖേന രജിസ്റ്റർ ചെയ്യാനുള്ള സമയം 28ന്  അവസാനിക്കും.   വിവരങ്ങൾ www.burjalarabswim.ae വെബ്സൈറ്റിൽ ലഭ്യമാണ്.

News Summary - burjul arab uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.