ദുബൈ: മഹാത്മാവിെൻറ ഒാർമയിൽ ദുബൈയിലെ ബുർജ് ഖലീഫയും ത്രിവർണമണിഞ്ഞു. ഗാന്ധിജിയുടെ 150ാം ജന്മവാർഷികം ഇന്ത്യൻ കോൺസുലേറ്റിെൻറയും സ്കൂളുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ വിപുലമായാണ് കൊണ്ടാടിയത്. ഇന്നലെ രാത്രി 7.50നും 8.50നുമാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഇന്ത്യൻ ദേശീയ പതാകയുടെ വർണങ്ങൾക്കൊപ്പം മഹാത്മ ഗാന്ധിയുടെ ചിത്രവും പ്രദർശിപ്പിച്ചത്. കോൺസുലേറ്റിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമാധാനത്തിനും സഹിഷ്ണുതക്കുമായുള്ള സമൂഹ നടത്തത്തിൽ നൂറുകണക്കിനു പേർ പങ്കുചേർന്നു.
അബൂദബി: മുസഫയിലെ അബൂദബി മോഡൽ സ്കൂളിൽ വിവിധ ദേശഭക്തി പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു. പ്രിൻസിപ്പൽ വി.വി. അബ്ദുൽ കാദർ നേതൃത്വം നൽകി.
ഷാർജ: ഇന്ത്യ ഇൻറർനാഷനൽ സ്കൂളിൽ ഗാന്ധിജയന്തി പരിപാടികൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി ഉദ്ഘാടനം ചെയ്തു. അസി. ഡയറക്ടർ അഡ്വ. അബ്ദുൽ കരീം, വൈസ് പ്രിൻസിപ്പൽ ത്വാഹിർ അലി, സൂപ്പർവൈസർമാരായ ഡോ. ഷീബ മുസ്തഫ, ഹലിം, അബ്ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു.അജ്മാൻ: ഭവൻസ് അജ്മാൻ സ്കൂളിലും വിവിധ പരിപാടികളോടെ ഗാന്ധി ജയന്തി ആഘോഷിച്ചു. മുംബൈ െഎ.െഎ.ടിയുടെ പിന്തുണയിൽ ഇവിടെയും സോളാർ വിളക്കുകൾ ഘടിപ്പിച്ചിരുന്നു. ഹിന്ദി വിഭാഗത്തിെൻറ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനവും സ്വച്ഛ്ഭാരത് നാടകവും അരങ്ങേറി. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഇന്ദു പണിക്കര്‍ ഗാന്ധിജയന്തി സന്ദേശം നല്കി.
അൽെഎൻ: ഒയാസിസ് ഇൻറർനാഷനൽ സ്കൂളിൽ വിവിധ പരിപാടികളോടെ ഗാന്ധി ജയന്തി ആഘോഷിച്ചു. പ്രിൻസിപ്പൽ ജയാ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. അക്കാദമിക് ഡയറക്ടർ സി.കെ.എ മനാഫ് ഗാന്ധിജയന്തി സന്ദേശം നൽകി. അഡ്മിൻ മാനേജർ മിഥുൻ സിദ്ധാർഥ്, വൈസ് പ്രിൻസിപ്പൽ എം. അബ്ദുൽ അസീസ്, ലളിതാ കറാസി എന്നിവർ സംസാരിച്ചു.ഗാന്ധിയൻ ദർശനങ്ങളുടെ അവതരണം, കുട്ടികൾ നടത്തിയ ദണ്ഡിമാർച്ച്, ഡോക്യുമെൻററി പ്രദർശനം, അധ്യാപകരുടെയും വിദ്യാർഥികളുടെയും സംഘഗാനം, പോസ്റ്റർ ഡിസൈനിങ് മത്സരം, കൊളാഷ് നിർമാണം, ഉപന്യാസരചന എന്നിവയും നടന്നു. ആക്ടിവിറ്റി കോഒാഡിനേറ്റർ സേതുനാഥ് നേതൃത്വം നൽകി.
സോഷ്യൽ സയൻസ് ഡിപ്പാർട്മെൻറ് മേധാവി ആശാമണി ടീച്ചർ സ്വാഗതവും സൽമ മനാഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.