?????????? ????????????? ????? ??????????

ഫുജൈറയില്‍ കാള ഇടഞ്ഞു; കാര്‍ തകര്‍ത്തു

ഫുജൈറ: ഫുജൈറയില്‍ വാരാന്ത്യം നടന്നു വരുന്ന കാളപ്പോരിനിടയില്‍ ഇടഞ്ഞ കാള കാളപ്പോര് കാണാനത്തെിയയാളുടെ കാര്‍ തകര്‍ത്തു. സ്വദേശിയുടെ കാറിനാണ് കാളയുടെ ക്രോധത്തില്‍ കേടുപാടു സംഭവിച്ചത്. സംഭവ സമയം വാഹനത്തില്‍ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ആറു മാസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ വാരമാണ് ഫുജൈറയില്‍ വീണ്ടും കാളപ്പോര് തുടങ്ങിയത്. വിവിധ എമിറേറ്റുകളില്‍ നിന്ന് നിരവധി പേരാണ് ഇന്നലെ കാളപ്പോര് കാണാനത്തെിയത്. 400^-500 കിലോ തൂക്കം വരുന്ന കാളകളാണ് ഇക്കുറിയും പോരിനായി ഇവിടെ ഒരുക്കിയിട്ടുള്ളത്. വെള്ളിയാഴ്ച്ചകളില്‍ വൈകുന്നേരം 4.30 മുതല്‍ ആറ് വരെയാണ് ഇവിടെ കാളപ്പോര് നടക്കുക. 
 
Tags:    
News Summary - bull fujairah-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.