ദുബൈ: ജനക്ഷേമത്തിന് ഊന്നൽ നൽകിയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ യൂസുഫലി എം.എ. പൊതുജനാരോഗ്യം, പാർപ്പിടം, അടിസ്ഥാനവികസനം, തീരദേശമേഖല വികസനം എന്നിവയിൽ ശ്രദ്ധയൂന്നിയത് അഭിനന്ദനാർഹമാണ്. പ്രവാസി ക്ഷേമത്തിനായി ഏറ്റവുംകൂടുതൽ തുക വകയിരുത്തി എന്നത് എടുത്തു പറയേണ്ട കാര്യമാണ്. നാട്ടിലേക്ക്തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും തൊഴിൽ ലഭ്യമാക്കുന്നതിനും ഇത് ഏറെ സഹായിക്കും. കേരളത്തിലേക്ക്കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി സംസ്ഥാനത്തിെൻറ "ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്ക്മെച്ചപ്പെടുത്തുന്നതിനായി വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുന്നതിലൂടെ കൂടുതൽ തൊഴിൽ സാധ്യതകളാണ് സൃഷ്ടിക്കപ്പെടുക. ഭാവിതലമുറയെ മുന്നിൽ കണ്ടുകൊണ്ടുള്ള ഈ നീക്കം സ്വാഗതാർഹമാണ്. ലോകകേരളസഭയിൽ ധനമന്ത്രിതോമസ്ഐസക്ക് ഒരുസാമ്പത്തികശാസ്ത്രഞ്ജനാണെന്ന് വിശേഷിപ്പിച്ചത് അക്ഷരാർഥത്തിൽ ശരിയാണെന്ന് പൊതു നന്മലാക്കാക്കിയുള്ള ഈ ബജറ്റിലൂടെ അദ്ദേഹം തെളിയിച്ചതായും യൂസുഫലി പറഞ്ഞു.
ജനപ്രിയം, പ്രവാസികളും കയ്യടിക്കും
അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുന്നതും സാധാരണക്കാർക്ക് ഉപകാരപ്രദവുമായ നിരവധി പദ്ധതികൾ മുന്നോട്ടു വെയ്ക്കുന്ന ജനപ്രിയ^ പ്രവാസിക്ഷേമ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. ഇ.പി. സുലൈമാൻ ഹാജി പറഞ്ഞു. പ്രവാസി ക്ഷേമത്തിന് 80 കോടി വകയിരുത്തിയത് മുൻകാല ബജറ്റുകളെ അപേക്ഷിച്ച് റെക്കോർഡ് ആണ്.
ലോകമെങ്ങുമുള്ള മലയാളികളെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാൻ പ്രാപ്തിയുള്ള ലോക കേരളാ സഭക്ക് വേണ്ടി 19 കോടി രൂപ നീക്കിവെച്ചതും പ്രവാസി പ്രതീക്ഷകളെ ഉയർത്തുന്നു.
സാമ്പത്തിക തകർച്ചയെ നേരിടാനുള്ള കടുത്ത നടപടികളൊന്നും ബഡ്ജറ്റിൽ ഇല്ല. കൊടുക്കുന്നതിന് പകരം വാങ്ങുന്നതിനു പ്രാധാന്യം നൽകിയത് ഭൂനികുതിയുടെ കാര്യത്തിൽ മാത്രമാണ്. മുൻപ് എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ച ഭൂനികുതി കൂട്ടാനുള്ള തീരുമാനം തിരികെ കൊണ്ടുവരികയാണ് സർക്കാർ.
വിദ്യാഭ്യാസ മേഖല ഡിജിറ്റൽ ആക്കുന്നതിനായി 33 കോടി രൂപ നീക്കിവെച്ചതും മലബാർ കാൻസർ സെൻററിനെ ആർ.സി.സി നിലവാരത്തിലേക്ക് ഉയർത്താനുള്ള നീക്കവും പ്രശംസിക്കപ്പെടണം. വാഗ്ദാനങ്ങൾ ധാരാളമുള്ള ബജറ്റ് കാര്യക്ഷമതയോടെ നടപ്പാക്കുന്നതിൽ ശുഷ്കാന്തി പുലർത്തണമെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
വ്യവസായ മേഖലക്ക് കരുത്ത് പകരും
പിണറായി വിജയൻ സർക്കാരിെൻറ ഈ വർഷത്തെ സംസ്ഥാന ബജറ്റ് വളരെയധികം പ്രതീക്ഷകൾ നൽകുന്നതാണെന്ന് ലുലു എക്സ്ചേഞ്ച് ഹോൾഡിങ്‌സ്, ട്വൻറി14 ഹോൾഡിങ്‌സ് മാനേജിങ് ഡയറക്ടർ അദീബ് അഹ്മദ് അഭിപ്രായപ്പെട്ടു.
പുതിയ സംരംഭകരെ ഉത്തേജിപ്പിക്കുന്നതിനായി ഫണ്ട് അനുവദിക്കുന്നതും അതിൽ സർക്കാർ നിക്ഷേപം തുടങ്ങുന്നതും വ്യവസായ മേഖലക്ക് കരുത്ത് നൽകും. പ്രവാസി ക്ഷേമത്തിന് വേണ്ടി 80 കോടി അനുവദിച്ചത് എടുത്തു പറയേണ്ട വസ്തുതയാണ്.
പ്രവാസികളുടെ സമ്പാദ്യശീലം വർധിപ്പിക്കുന്നതിന് വേണ്ടി ആവിഷ്ക്കരിക്കുന്ന കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിക്ക് ഓൺലൈൻ സൗകര്യം നൽക്കുന്നതിൽ ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നു. പ്രവാസി ബോണ്ടുകളും ഇതോടൊപ്പം ഉപയോഗപ്രദമാണ്.
കേരളത്തിെൻറ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നായ വിനോദ സഞ്ചാര വികസനത്തിന് വേണ്ടി 824 കോടി രൂപ അനുവദിച്ചത് മേഖലയിൽ പുത്തൻ ഉണർവുണ്ടാക്കുമെന്നും അദീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.