ദുബൈ: ഫേസ്ബുക്കിലെ ബ്രസീൽ ആരാധകരുടെ കൂട്ടായ്മയായ ബ്രസീൽ ഫാൻസ് കേരള പേജിനും ആരാധകർക്കും സന്തോഷം നിറഞ്ഞ അനുഭവമായിരുന്നു ഇന്നലെ. ബ്രസീലിയൻ കളിക്കാരായ ഹൾക്കും ഓസ്കാറും എലക്സണും കേരള ആരാധകർക്ക് നേരിട്ട് ആശംസകൾ നേർന്നിരിക്കുകയാണ്.
ചൈനീസ് ക്ലബ്ബ് ഷാങ്ഹായിൽ കളിക്കുന്ന മൂവരും പരിശീലനത്തിന് വേണ്ടിയാണ് കഴിഞ്ഞ ആഴ്ച ദുബൈയിൽ വന്നത്. തങ്ങളുടെ പേജിനെയും കേരളത്തിലെ ബ്രസീൽ ആരാധനയെയും കുറിച്ച് അവരെ ധരിപ്പിച്ചപ്പോൾ നേരിട്ട് കാണാൻ അവസരം നൽകുകയായിരുന്നു. 2.5 ലക്ഷം ലൈക്ക് ആഘോഷിക്കുന്ന വേളയിൽ കോൺഫെഡ് ചാമ്പ്യന്മാരുടെ സാന്നിധ്യം ആരാധകരെ ആവേശത്തിലാക്കി.
ഫേസ്ബുക്ക് പേജിെൻറ അഡ്മിൻമാരായ അബൂദബിയിൽ ജോലി ചെയ്യുന്ന നാസർ പട്ടിത്തടവും ശംബു കുമാറും ദുബൈയിൽ ജോലിചെയ്യുന്ന മർസൂക്കും ചേർന്നാണ് ഇൗ അവസരം ഉണ്ടാക്കിയെടുത്തത്. മൂന്നു പേർക്കും പ്രത്യേകം പേരുകൾ ആലേഖനം ചെയ്ത മൊമേൻറായും സമ്മാനങ്ങളും നൽകി വളരെ സന്തോഷത്തോടെയാണ് യാത്രയാക്കിയത്. മാസങ്ങൾക്ക് മുമ്പ് ബഹ്റൈനിൽ വെച്ച് ഇതിഹാസ താരം റൊണാൾഡിഞ്ഞോയും കേരളത്തിലെ ഈ കൂട്ടായ്മക്ക് ആശംസകൾ നേർന്നിരുന്നു.
ബ്രസീലിയൻ ഫുട്ബാളിനെയും ഓരോ കളിക്കാരുടെ കളി മികവിനെയും കുറിച്ച് വളരെ നന്നായി വാർത്തകളും വിശകലനങ്ങളും നൽകി വരുന്ന ഈ പേജിെൻറ കീഴിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട് . വരുന്ന ജൂണിലെ ലോകകപ്പിനെ വരവേൽക്കാൻ ഉള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.