മറീന എസ്.ജെയുടെ `മഴ നെയ്ത നിനവുകൾ' മുരളി മംഗലത്ത്
പ്രകാശനം ചെയ്യുന്നു
ഷാർജ: മറീന എസ്.ജെയുടെ `മഴ നെയ്ത നിനവുകൾ' എന്ന കവിത സമാഹാരം ഷാർജ പുസ്തക മേളയിൽ മുരളി മംഗലത്ത് പ്രകാശനം ചെയ്തു.
മാക്ബത് പബ്ലിക്കേഷൻസിന്റെ പ്രസാധക ഷഹനാസ് പുസ്തകം ഏറ്റുവാങ്ങി. കെ.പി. റസീന പുസ്തകം പരിചയപ്പെടുത്തി. ഹരിതം പബ്ലിക്കേഷൻസ് പ്രസാധകൻ പ്രതാപൻ തായാട്ട്, ഹാബിറ്റാറ്റ് സ്കൂൾ വൈസ് പ്രിൻസിപ്പൽ സുരേഷ് സുകുമാർ, വിജേഷ് കുമാർ, ജിജോ ജോസ് എന്നിവർ ആശംസ നേർന്നു. മറീന നന്ദി പറഞ്ഞു.
സലാം പാപ്പിനിശ്ശേരി എഴുതിയ `ഒലീസിയ' റിയാദ് അഹമ്മദ് ടിം കെ.പി.കെ. വേങ്ങരക്ക് നൽകി പ്രകാശനം ചെയ്യുന്നു
ഒലീസിയ
ഷാർജ: യു.എ.ഇയിൽ നിയമ പ്രതിസന്ധികളിൽ അകപ്പെട്ട് നീതിക്കുവേണ്ടി പ്രയാസപ്പെട്ട നിരാശ്രരായ പ്രവാസികളുടെ അനുഭവങ്ങൾ കോർത്തിണക്കി സലാം പാപ്പിനിശ്ശേരി എഴുതിയ `ഒലീസിയ' എന്ന പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ ഇനായ ഗ്രൂപ് ചെയർമാൻ റിയാദ് അഹമ്മദ് ടിം കെ.പി.കെ. വേങ്ങരക്ക് നൽകി പ്രകാശനം ചെയ്തു.
ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ. ചടങ്ങിൽ യു.എ.ഇ അഭിഭാഷകരായ അഡ്വ. ഇബ്രാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ സുവൈദി, സഫ്വാൻ അറഫ, എഴുത്തുകാരൻ ബഷീർ തിക്കോടി, ലിപി അക്ബർ, മുന്ദിർ കൽപകഞ്ചേരി, അഡ്വ. ഷൗക്കത്തലി സഖാഫി, അഡ്വ. ഷുഹൈബ് സഖാഫി, ഫർസാന അബ്ദുൽ ജബ്ബാർ, അൻഷീറ അസീസ്, ഷഫ്ന ഹാറൂൺ, ആയിഷ മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.