മലപ്പുറം ജില്ല കെ.എം.സി.സി വനിത വിങ് സംഘടിപ്പിച്ച ബുക്ക് എക്സ്ചേഞ്ച് മേള
ദുബൈ: യു.എ.ഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ ദുബൈയിലെ പ്രവാസി വിദ്യാർഥികൾക്കായി മലപ്പുറം ജില്ല കെ.എം.സി.സി വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ബുക്ക് എക്സ്ചേഞ്ച് മേള സംഘടിപ്പിച്ചു.
ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അവസരം പ്രയോജനപ്പെടുത്തി നിരവധി വിദ്യാർഥികൾ മേളയിലൂടെ പുസ്തക കൈമാറ്റം നടത്തി. വനിത വിങ് പ്രസിഡന്റ് ഹസ്ന സലാഹ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബി.കെ. സീനത്ത് സ്വാഗതവും മുബഷിറ മുസ്തഫ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ശബ്നം, ബാസില ബാവക്കുട്ടി, സലീന മുഹമ്മദ്, ഫാത്തിമ റഹീസ, ജംഷി സലീം, ടി.കെ. ബുഷ്റ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.