ആന്ധ്രസ്വദേശി അവശ നിലയിൽ വഴിയോരത്ത്​

ദുബൈ: വയോധികനെ അതീവ അവശനിലയിൽ ദുബൈ മുഹൈസിനയിൽ കണ്ടെത്തി. മുഹൈസിന സോനാപൂർ കബറിസ്​താന്​ അടുത്തായാണ്​ അൻപതു വയസിലേറെ പ്രായം തോന്നുന്ന മനുഷ്യനെ കണ്ടെത്തിയത്​. തെലങ്കാന നിസാമാബാദ്​ സ്വദേശിയാണെന്നും പേര്​ ബോജന്ന എന്നാണെന്നും ഇദ്ദേഹം പറയുന്നു. എന്നാൽ എവിടെയാണ്​ ജോലിയെന്നോ എങ്ങിനെ ഇൗ പ്രദേശത്ത്​ എത്തിപ്പെട്ടുവെന്നോ പറയാൻ കഴിയുന്നില്ല. പാസ്​പോർ​േട്ടാ മറ്റേതെങ്കിലും രേഖകളോ ഇദ്ദേഹത്തി​​​െൻറ പക്കൽ ഇല്ല എന്നാണ്​ അറിവ്​. കോൺസുലേറ്റോ സാമൂഹിക പ്രവർത്തകരോ അടിയന്തിരമായി ഇടപെട്ടാലേ ഇദ്ദേഹത്തിനാവശ്യമായ ചികിത്സയോ നാട്ടിലേക്ക്​ മടക്കി അയക്കലോ സാധ്യമാവുകയുള്ളൂ.

Tags:    
News Summary - bojenna-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.