അൽെഎൻ: അൽെഎൻ ബ്ലൂസ്റ്റാർ ഇന്ത്യൻ വിദ്യാർഥികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ മത്സരങ്ങളുടെ 12ാമത് പതിപ്പ് അൽെഎൻ ജൂനിയേഴ്സ് സ്കൂളിൽ സമാപിച്ചു. 20 ഇനങ്ങളിൽ ആറു വിഭാഗങ്ങളിലായി 600 കുട്ടികൾ മാറ്റുരച്ച മത്സരങ്ങൾ ആവേശകരമായിരുന്നു.അൽെഎൻ ജൂനിയേഴ്സ് സ്കൂളും ബ്ലൂസ്റ്റാറും ചേർന്ന് സംഘടിപ്പിച്ച 12ാമത് ടാലൻറ് ഫെസ്റ്റിവൽ യു.എ.ഇ രാഷ്ട്രപിതാവിെൻറ സ്മരണക്കായി സമർപ്പിച്ചിരുന്നു. സ്കൂൾ ചെയർമാൻ അർഷാദ് ഷെരീഫ് മുഖ്യ പ്രഭാഷണം നടത്തി. റെഡ് ക്രസൻറ് അൽെഎൻ മേധാവി സാലിം റായിസ് അൽ അമീരി മുഖ്യാതിഥിയായിരുന്നു. സമാപന സമ്മേളനത്തിൽ ബ്ലൂസ്റ്റാർ പ്രസിഡൻറ് ഉണ്ണീൻ പൊന്നേത്ത്, സെക്രട്ടറി റോബി വർഗീസ്, സാഹിത്യവിഭാഗം സെക്രട്ടറി രാജേഷ് ദേവദാസ്, വനിത വിഭാഗം പ്രതിനിധികളായ റൂബി ആനന്ദ്, സ്മിത രാജേഷ്, ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് ഡോ. ശശി സ്റ്റീഫൻ, സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, ജിമ്മി, പി.കെ. ബഷീർ, ജോയി തണങ്ങാടൻ, ആനന്ദ് പവിത്രൻ, രാമചന്ദ്രൻ പേരാമ്പ്ര എന്നിവർ പങ്കെടുത്തു. ശൈഖ് സായിദ് വർഷാചരണത്തിെൻറ ഭാഗമായി അൽെഎൻ റെഡ് ക്രസൻറിന് ബ്ലൂസ്റ്റാർ സംഭാവന നൽകിയ 600ഒാളം ശൈത്യകാല വസ്ര്തങ്ങൾ റെഡ് ക്രസൻറ് ഭാരവാഹികൾ ഏറ്റുവാങ്ങി. മത്സരവേദിയിൽ മെഡിയോർ ഹോസ്പിറ്റൽ സൗജന്യ വൈദ്യപരിശോധന സംഘടിപ്പിച്ചിരുന്നു. സ്മിതാ രാജേഷ് നന്ദി പറഞ്ഞു. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.