ദുബൈ വയനാട് ജില്ല കെ.എം.സി.സിയും കൈൻഡ്നെസ്
ബ്ലഡ് ഡൊണേഷൻ ടീമും സംയുക്തമായി നടത്തിയ
രക്തദാന ക്യാമ്പ്
ദുബൈ: ദുബൈ വയനാട് ജില്ല കെ.എം.സി.സിയും കൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ ടീമും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
ദുബൈ ഗോൾഡ് സൂഖ് മെട്രോ സ്റ്റേഷന് സമീപം സ്കിട്ട് നാലു മണി മുതൽ രാത്രി ഒമ്പതു വരെ നീണ്ടുനിന്ന ക്യാമ്പിൽ യു.എ.ഇയുടെ 54ാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി 54 യൂനിറ്റ് രക്തം ശേഖരിച്ചു. ശിശുദിനം കൂടിയായ നവംബർ 14ന് വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.
ജില്ല പ്രസിഡന്റ് മൊയ്തു മക്കിയാട്, ജനറൽ സെക്രട്ടറി അൻവർഷാദ്, കബീർ വെള്ളമുണ്ട, റഫീഖ് മണക്കോടൻ എന്നിവർ നേതൃത്വം നൽകി. റഈസ് തലശ്ശേരി, അഫ്സൽ മെട്ടമ്മൽ, മുഹമ്മദ് പട്ടാമ്പി, സലാം കന്യപ്പാടി, ഡോ. ഇസ്മായിൽ, ശിഹാബ് തെരുവത്ത്, മുജീബ്, വനിത കെ.എം.സി.സി നേതാക്കളായ റാബിയ ബഷീർ, ഹൈറുന്നിസ മുനീർ, റഫീന, ഷഹർഷാദ് തുടങ്ങിയവർ സംബന്ധിച്ചു. സിദ്ദീഖ് ചൗക്കി, അഷ്റഫ് തോട്ടോളി, കബീർ വെള്ളമുണ്ട തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഹാപ്പിനെസ് ടീം ആദ്യവസാനം ക്യാമ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.