പോർച്ചുഗീസ്​ ബാല​െൻറ പിറന്നാളാഘോഷത്തിന്​ ദുബൈ പൊലീസ്​ മ്യൂസിയം വേദിയായി  

ദുബൈ: ജനങ്ങൾക്ക്​ സുരക്ഷയും സന്തോഷവും സാധ്യമാക്കുന്ന ഏതൊരു ഉദ്യമത്തിനും ദുബൈ പൊലീസ്​ പിന്തുണയുമായുണ്ടാവും. യു.എ.ഇ പൗരൻമാർക്ക്​ മാത്രമല്ല, ഇവിടെ താമസിക്കുന്ന 200 ലേറെ ദേശങ്ങളിൽ നിന്നുള്ള ആളുകൾക്കും സന്ദർശക വിസയിൽ എത്തുന്നവർക്കും ഒരേ പരിഗണന ലഭിക്കും. എട്ടുവയസുകാര​​​െൻറ പിറന്നാളാഘോഷം നടത്താൻ ദുബൈ പൊലീസ്​ അക്കാദമിയിൽ വേദി അഭ്യർഥിച്ച പോർച്ചുഗീസ്​ ദമ്പതികൾക്ക്​ ലഭിച്ച പ്രതികരണവും സ്വീകരണവുമാണ്​ ദുബൈ പൊലീസ്​ നടത്തുന്ന ജനമൈത്രി പ്രവർത്തനത്തി​​​െൻറ അവസാന ഉദാഹരണം. 

ദുബൈ പൊലീസ്​ അക്കാദമിയിൽ ഇൗയിടെ ആരംഭിച്ച മ്യൂസിയം കണ്ടപ്പോഴാണ്​ മകൻ അവോൻസോ ഡോറാട്​സോയുടെ  പിറന്നാൾ ആഘോഷം ഇവിടെ നടത്തിയാൽ ഉഷാറാകുമെന്ന്​ മാതാപിതാക്കൾക്ക്​ തോന്നിയത്​. ഉടനേ തന്നെ ഇക്കാര്യം പറഞ്ഞ്​ ഒരു കത്തയച്ചു. മകന്​ സർപ്രൈസ്​ കൊടുക്കാൻ പൊലീസ്​ മ്യൂസിയം വേദി നൽകാമോ എന്ന അപേക്ഷ കണ്ട്​ സർപ്രൈസ്​ ആയിപ്പോയത്​ മ്യൂസിയം മേധാവി സെക്കൻറ്​ ലഫ്​. മൻസൂർ മൻസൂരിയാണ്​. 
ഇങ്ങിനെ ഒരു അപേക്ഷ വന്ന വിവരം  അക്കാദമി തലവൻ അസി. കമാൺഡർ ഇൻ ചീഫ്​ മേജർ ജനറൽ മുഹമ്മദ്​ അഹ്​മദ്​ ബിൻ ഫരീദിനെ അറിയിച്ചു. കേൾക്കേണ്ട താമസം വേദി മാത്രമല്ല എല്ലാ സൗകര്യങ്ങളുമൊരുക്കി ആഘോഷം കെ​േങ്കമമാക്കി നൽകാൻ അദ്ദേഹത്തി​​​െൻറ നിർദേശമെത്തി.  

ദുബൈ പൊലീസിലെ ഉദ്യോഗസ്​ഥരും​ ബാൻറ്​ സംഘവും ആധുനിക വാഹനങ്ങളുമെല്ലാം അകമ്പടിയായ വേദിയിൽ വെച്ച്​ നിറയെ കൂട്ടുകാർക്കും സമ്മാനങ്ങൾക്കുമൊപ്പം അവോൻസോ കേക്ക്​ മുറിച്ചു. വലുതാകു​േമ്പാൾ താനും ഒരു പൊലീസുകാരനാവും എന്നു പറഞ്ഞാണ്​ ജൻമദിനക്കുട്ടി മടങ്ങിയത്​.  

Tags:    
News Summary - bithday-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.