പക്ഷിപ്പനി ഭീഷണി: ബെൽജിയത്തിൽ നിന്ന്​ പക്ഷി-മുട്ട ഇറക്കുമതി നിരോധിച്ചു

അബൂദബി:  ബെൽജിയത്തിൽ നിന്ന്​ പക്ഷികളും മുട്ടയും ഇറക്കുമതി ചെയ്യുന്നത്​ യു.എ.ഇ നിരോധിച്ചു. ജീവനോടെയുള്ള വളർത്തു പക്ഷികൾ, അലങ്കാര പക്ഷികൾ, കാട്ടു പക്ഷികൾ എന്നിവയും അവയുടെ സംസ്​കരിക്കാത്ത മുട്ടയും കാലാവസ്​ഥാ മാറ്റ^പരിസ്​ഥിതി മന്ത്രാലയം വിലക്കേർപ്പെടുത്തിയ ഉൽപന്നങ്ങളിൽ ഉൾപ്പെടുന്നു. ബെൽജിയത്തിൽ പക്ഷിപ്പനി റിപ്പോർട്ട്​ ചെയ്യപ്പെട്ട സാഹചര്യത്തിലാണിത്​.  
എന്നാൽ സംസ്​കരിച്ച ഇറച്ചി, മുട്ട ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക്​ തടസമില്ലെന്ന്​ മന്ത്രാലയത്തിലെ മൃഗ ആരോഗ്യ വിഭാഗം മേധാവി ഡോ. മാജിദ്​ സുൽത്താൻ അൽ ഖാസിമി വ്യക്​തമാക്കി. 
പ്രാദേശിക അധികൃതരുമായി ഏകോപിപ്പിച്ച്​ ഭക്ഷ്യസുരക്ഷാ മാനദണ്​ഡങ്ങൾ ഉറപ്പാക്കുന്നത്​ മ​​ന്ത്രാലയത്തി​​െൻറ ചുമതലയാണ്​. 
 രാജ്യത്ത്​ ഭക്ഷ്യവസ്​തുക്കളുടെ ചരക്കുകൾ എത്തുന്ന വേളയിൽ അതോടൊപ്പം ഉൾക്കൊള്ളിച്ച ആരോഗ്യ സർട്ടിഫിക്കറ്റ്​, ഹലാൽ സാക്ഷ്യപത്രം തുടങ്ങിയവ കർശനമായി പരിശോധിക്കും. യു.എ.ഇയിൽ വിൽപനക്കും ഉപയോഗത്തിനുമുള്ള നിലവാരം പാലിച്ചിട്ടുണ്ടോ എന്നറിയാൻ ഉൽപന്ന തിരിച്ചറിൽ കാർഡ്​ സൂക്ഷ്​മപരിശോധന നടത്തും. അപകടകരമായ വസ്​തുക്കളും മാലിന്യവും കടന്നുകൂടിയിട്ടില്ല എന്ന്​ ഉറപ്പാക്കാൻ ലാബുകളിലും ഭക്ഷണ സാമ്പിൾ പരി​േ​ശാധിക്കും.
Tags:    
News Summary - bird, egg import banned in uae-uae-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.