ഷാർജ: സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ഷാർജ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ഷാർജ കലിഗ്രഫി ൈബയാനിയലിെൻറ എട്ടാം എഡീഷന് നിറപ്പകിട്ടാർന്ന തുടക്കം. ജവഹർ അഥവാ അന്തസത്ത എന്ന ആശയമാണ് ഇത്തവണത്തെ പ്രമേയം.
ലോകത്തിെൻറ പല കോണുകളിൽ നിന്നുള്ള കലിഗ്രഫി കലാകാരും ചിത്രകാരും സാേങ്കതിക വിദഗ്ധരും പണ്ഡിതരും മേളക്കായി എത്തിയിട്ടുണ്ട്. പ്രദർശനം, പ്രഭാഷണം, ശിൽപശാല എന്നിങ്ങനെ 200 വിവിധ പരിപാടികളാണ് അരങ്ങേറുക. അറബ് ലോകത്തും ഏഷ്യയിലും യൂറോപ്പിലുമുള്ള 227 അക്ഷര ചിത്രമെഴുത്തുകാർ 509 സൃഷ്ടികൾ പ്രദർശിപ്പിക്കും. പ്രമുഖ കലിഗ്രഫർമാരായ ഉസ്മാൻ താഹ, പ്രൊഫ. മുസ്തഫാ അംഗുർ ദർമൻ (തുർക്കി), ബ്രിട്ടിഷ് മ്യൂസിയത്തിലെ ഇസ്ലാമിക കലക്ഷൻ ക്യുറേറ്റർ ഡോ. ഫിനീഷ്യ പോർട്ടർ എന്നിവരെ ആദരിക്കും.
സമകാലിക ദൃശ്യകല സംബന്ധിച്ച് കലാകാരും ആസ്വാദകരും തമ്മിലെ സംവാദങ്ങളും ഒരുക്കും.ഉദ്ഘാടന ചടങ്ങിൽ ഷാർജ ഭരണാധികാരിയുടെ ഒാഫിസ് ചെയർമാൻ ശൈഖ് സലീം ബിൻ അബ്ദുറഹ്മാൻ അൽ ഖാസിമി, ഷാർജ സാംസ്കാരിക വകുപ്പ് ചെയർമാൻ അബ്ദുല്ല അൽ ഉവൈസ് തുടങ്ങിയവർ സംബന്ധിച്ചു. ഏപ്രിൽ രണ്ടിന് ആരംഭിച്ച ബിനാലെ ജൂൺ രണ്ട് വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.