ഷാർജ: അയൽ രാജ്യത്തു നിന്ന് ചരക്ക് ബോട്ടിൽ കടത്താൻ ശ്രമിച്ച മൂന്നരക്കോടി ദിർഹം വിലമതിക്കുന്ന 216 കിലോ മയക്കുമരുന്ന് ഷാർജ പൊലീസ് പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന ആറു പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിനു പിന്നിൽ പ്രവർത്തിക്കുന്ന കണ്ണികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം അധികൃതർ പറഞ്ഞു. ബോട്ടിനുള്ളിൽ രഹസ്യഅറകളുണ്ടാക്കി മരം കൊണ്ട് ഭദ്രമായി അടച്ചാണ് ഇവ ഖാലിദ് തുറമുഖത്ത് എത്തിച്ചതെന്ന് മയക്കുമരുന്ന് വിരുദ്ധ വകുപ്പ് ഡയറക്ടർ ലഫ്. കേണൽ മജിദ് അൽ ആസാം പറഞ്ഞു.
രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ സാധ്യത യുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ഒരുക്കിയ ശക്തമായ കെണിയിൽ സംഘം അകപ്പെടുകയായിരുന്നു. പാർട്ടി ഡ്രഗ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ, കറുപ്പ് എന്നിവയാണ് പിടിച്ചെടുത്തതെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സഅരി അൽ ഷംസി പറഞ്ഞു.
209 കിലോ. ക്രിസ്റ്റൽ കത്ത്, 6.7 കിലോ. ഹെറോയിൻ, കറുപ്പ് എന്നിവ അടങ്ങിയ ബാഗുകളും കവറുകളും അടങ്ങിയ വിവിധ വലുപ്പത്തിലുള്ള 182 ലധികം ക്യാനുകൾ അറകൾക്കുള്ളിൽ കണ്ടെത്തി. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ ഷാർജ പൊലീസ് ജനറൽ ആസ്ഥാനത്തെ മയക്കുമരുന്ന് വിരുദ്ധ വകുപ്പിന് കൈമാറി. പ്രതികളെ കോടതിയിൽ ഹാജരാക്കുവെന്ന് കേണൽ അൽ ആസാം പറഞ്ഞു.
മയക്കുമരുന്ന് വിരുദ്ധ വകുപ്പിെൻറ എല്ലാ വിഭാഗങ്ങളും തമ്മിലുള്ള ഏകോപനത്തെയും മറൈൻ ഫെസിലിറ്റികളും കോസ്റ്റൽ പ്രൊട്ടക്ഷൻ അതോറിറ്റിയും വഹിച്ച ഫലപ്രദമായ പങ്കിനെയും ലഫ്. കേണൽ അൽ ആസാം പ്രശംസിച്ചു.
എന്താണ് ക്രിസ്റ്റൽ മെത്ത്
ആഘോഷങ്ങളിലും മറ്റും ലഹരിയും ഉന്മാദവും വർധിപ്പിക്കുന്ന മയക്കുമരുന്നെന്ന നിലക്കാണ് ക്രിസ്റ്റൽ മെത്ത് കുപ്രസിദ്ധമായത്. തുടർച്ചയായ ഉപയോഗം മൂലം ശരീരത്തിെൻറ താപനിലയും രക്തസമ്മര്‍ദവും അസാധാരണമായി ഉയരുകയും ഹൃദയാഘാതം മുതൽ സ്ട്രോക്കിന് വരെ കാരണമായേക്കാവുന്നതാണിത്. ചൈനയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന മരുന്നാണ് മെത്ത് നിർമിക്കാനുപയോഗിക്കുന്ന സസ്യമാണ് എഫ്രഡിൻ. ചൈനയിലും മംഗോളിയയിലുമെല്ലാം ധാരാളം കാണുന്ന ഈ ചെടിയിൽനിന്നുള്ള എഫ്രഡിൻ കായികതാരങ്ങൾ ഉത്തേജന മരുന്നായി ഉപയോഗിച്ചിരുന്നു. ഇതോടെ കടുത്ത നിയന്ത്രണം വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.