അജ്മാന്: സൈക്കിളും ഇലക്ട്രിക് സ്കൂട്ടറും റോഡുകളിലൂടെ ഓടിക്കരുതെന്ന ശക്തമായ മുന്നറിയിപ്പുമായി അജ്മാന് പൊലീസ്. ഗതാഗത സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായാണ് നിര്‍ദേശം. സൈക്കിളുകളും ഇ-സ്കൂട്ടറുകളും റോഡിലൂടെ ഓടിക്കുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കുന്നു.
ഇവർ നിശ്ചിത പാതകൾ മാത്രം ഉപയോഗിക്കണമെന്നും കാറുകൾക്ക് മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗമുള്ള റോഡുകളിൽ പ്രവേശിക്കരുതെന്നും സൈക്കിളോടിക്കുന്നവര്‍ മറ്റ് വാഹനങ്ങളില്‍ പിടിച്ച് യാത്ര ചെയ്യരുതെന്നും പൊലീസ് നിര്‍ദേശിച്ചു. സൈക്കിൾ യാത്രക്കാരെയും ഇലക്ട്രിക് സ്കൂട്ടറുകളെയും അപകടത്തിലാക്കുന്ന നാല് പിഴവുകളെ കുറിച്ച് പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
ട്രാഫിക് സൈൻ ബോർഡുകൾ ശ്രദ്ധിക്കാതിരിക്കുക, നിശ്ചിത പാതകളിലൂടെ അല്ലാതെ വാഹനമോടിക്കുക, മുന്നറിയിപ്പ് ലൈറ്റുകൾ, ഹെൽമെറ്റ്, ഫ്ലൂറസെന്റ് വെസ്റ്റ് എന്നിവ ധരിക്കാതിരിക്കുക തുടങ്ങിയവയാണ് നാല് കാര്യങ്ങൾ. സൈക്കിൾ, ഇ-സ്കൂട്ടർ ഉപയോക്താക്കൾ തെരുവുകളിലും പൊതുനിരത്തുകളിലും നിശ്ചിത പാതകൾ ലംഘിച്ച് നീങ്ങുന്നത് മരണങ്ങൾ ഉൾപ്പെടെ ഗുരുതരമായ അപകടങ്ങളിലേക്ക് നയിച്ചേക്കാമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
സൈക്കിളുകളും കാറുകളും തമ്മിൽ കൂട്ടിയിടിക്കുന്ന നിരവധി സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാറുകളുടെ എതിർദിശയിൽ വരുന്ന സന്ദർഭങ്ങളിൽ സൈക്കിൾ യാത്രക്കാര്‍ക്കാണ് കൂടുതല്‍ പരിക്കേല്‍ക്കുന്നതെന്നും സൈക്കിൾ അല്ലെങ്കിൽ സ്കൂട്ടർ ഉപയോക്താക്കൾ റോഡിലെ സൂചനകളെക്കുറിച്ച് ബോധവാന്മാരല്ലെന്നും നിർദേശങ്ങൾ പാലിക്കുന്നത് അപകടങ്ങൾ ഒഴിവാക്കാന്‍ ഉപകരിക്കുമെന്നും പൊലീസ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.