സുരക്ഷ കാമ്പയിനിന്റെ ഭാഗമായ സൈക്കിൾ പട്രോളിങ്
ഷാർജ: എമിറേറ്റിൽ പൊതുസുരക്ഷ വർധിപ്പിക്കാൻ ഷാർജ പൊലീസ് അൽ ബുഹൈറ കോംപ്രിഹെൻസിവ് പൊലീസ് സ്റ്റേഷനുമായി സഹകരിച്ച് ‘സെക്യൂരിറ്റി സൈക്കിൾ പട്രോൾ’ കാമ്പയിൻ ആരംഭിച്ചു. ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തി അവരുടെ സുരക്ഷിതത്വബോധം വർധിപ്പിക്കലാണ് കാമ്പയിനിന്റെ ലക്ഷ്യം. തിരക്കുള്ള സ്ഥലങ്ങളെ നിരീക്ഷിച്ച് സുരക്ഷ സാന്നിധ്യവും സൗകര്യവും വർധിപ്പിക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്. ഷാർജ പൊലീസിന്റെ ‘സേഫ് സബർബ്സ്’ എന്ന സംരംഭത്തിന്റെ ഭാഗമായാണ് സെക്യൂരിറ്റി സൈക്കിൾ പട്രോളിങ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഓരോ സൈക്കിൾ പട്രോളിങ്ങിലും ആശയവിനിമയത്തിനുള്ള ഉപകരണങ്ങളും എമർജൻസി ലൈറ്റുകളും സജ്ജീകരിച്ചിരിക്കും. ഉന്നത പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ പ്രത്യേക പൊലീസ് യൂനിഫോം ധരിച്ചാണ് ജനങ്ങളുമായി ആശയവിനിമയം നടത്തുക. സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പരിസ്ഥിതി അവബോധം പകരാനും കാമ്പയിൻ ലക്ഷ്യമിടുന്നതായി ബുഹൈറ കോംപ്രിഹെൻസിവ് പൊലീസ് സ്റ്റേഷൻ മേധാവി ലെഫ്. കേണൽ മുഹമ്മദ് അലി ബിൻ ഹൈദർ പറഞ്ഞു. ഈയാഴ്ച ആരംഭിച്ച കാമ്പയിൻ മാർച്ച് അവസാനം വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.