ദുബൈ: സൈക്കിളിൽ പോകുന്ന പൊലീസുകാർ ഇപ്പോൾ മലയാള സിനിമകളിൽ മാത്രമാവും നമുക്ക് സങ്കൽപിക്കാനാവുക. എന്നാൽ, അത്യാധുനിക കാറുകളും സാേങ്കതിക സൗകര്യങ്ങളുമുള്ള ദുബൈ പ ൊലീസിന് ഇപ്പോഴുമുണ്ട് സൈക്കിളിൽ റോന്ത് ചുറ്റുന്ന െപാലീസുകാർ. സൈക്കിളിൽ വെറുത െ കറങ്ങുക മാത്രമല്ല, ക്രിമിനലുകളെ പിടികൂടാനും കുറ്റകൃത്യങ്ങൾ തടയാനും ഏറെ മുന്നില ുമാണ് ഇൗ സേന. നിലവിൽവന്ന് 18 മാസം കൊണ്ട് 83 കുറ്റവാളികളെയാണ് ബൈസിക്കിൾ പട്രോൾ സംഘം അറസ്റ്റ് ചെയ്തത്. ആൾത്തിരക്കേറിയ ഉൾവഴികളിൽപോലും അതിവേഗം എത്തിപ്പെടാനും ചടുലതയോടെ പ്രവർത്തിക്കാനും കഴിയുന്നു എന്നത് ഇവരുടെ പ്രാമുഖ്യം വർധിപ്പിക്കുന്നു.
ആൾക്കൂട്ടത്തിൽ കുഞ്ഞുങ്ങളെ കാണാതായി എന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടാലോ മാതാപിതാക്കളുമായി വേർപെട്ടുപോയൊരു കുഞ്ഞിെൻറ കരച്ചിൽ കേട്ടാലോ ഒാടിയെത്തി റെക്കോഡ് സമയം കൊണ്ട് പരിഹാരമുണ്ടാക്കാൻ ഇവർക്കാവുന്നുണ്ടെന്ന് ആശയം നടപ്പിൽ വരുത്തിയ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി ചൂണ്ടിക്കാട്ടി. ടൂറിസം പൊലീസ് വിഭാഗവുമായി ചേർന്ന് ബുർജുൽ അറബിനരികിലുള്ള ഉമ്മുസുഖീം ബീച്ചിൽ നടത്തിയ ഇടപെടൽ പ്രദേശത്ത് കുറ്റകൃത്യരഹിത വർഷം സാധ്യമാക്കി. സഞ്ചാരികളും നാട്ടുകാരും പ്രവാസികളുമെല്ലാം ഇൗ ഉദ്യമത്തിൽ സഹകരിച്ചതായി കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജമാൽ സലീം അൽ ജല്ലാഫ് പറയുന്നു.
30 അംഗങ്ങളാണ് സൈക്കിൾ പട്രോൾ സംഘത്തിലുള്ളത്. 26 പേരാണ് സദാസമയം കർമഭൂമിയിലുണ്ടാവുക. ലാ മെർ, സിറ്റിവാക്ക്, ദേര സൂഖ്, ബർദുബൈ, ജെ.ബി.ആർ, മുറഖബാത്ത്, റഖ എന്നിങ്ങനെ ജനത്തിരക്കും സഞ്ചാരി സാന്നിധ്യവും ഏറെയുള്ള മേഖലകളിലെല്ലാം ഇവർ ഒാടിയെത്തും. ഗ്ലോബൽ വില്ലേജ്, കുതിരപ്പന്തയം തുടങ്ങിയ പ്രത്യേക പരിപാടികളിലും ഇവരുണ്ടാവും.
വെറുതെ ഒരു സൈക്കിളും െകാടുത്ത് കള്ളൻമാരെ പിടിക്കാൻ ഇറക്കിവിടുകയല്ല ദുബൈ പൊലീസ് ചെയ്യുന്നത്. നല്ല ശക്തിയുള്ള ടേസർ ഗൺ, സംഘാംഗങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുന്ന സ്മാർട് ഹെൽമറ്റ്, ഇൻഡിക്കേറ്ററായി പ്രവർത്തിക്കുന്ന സ്മാർട് ഗ്ലൗസ്, ഇവർ സഞ്ചരിക്കുന്ന വഴികളും കുറ്റവാളികളുടെ നീക്കങ്ങളുമെല്ലാം പകർത്തി യഥാസമയം പൊലീസ് കൺട്രോൾ റൂമിൽ എത്തിക്കുന്ന സ്മാർട് കാമറ എന്നിങ്ങനെ ഫുൾ സെറ്റപ്പിലാണ് ഇവരുടെ പോക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.