അബൂദബി: കേരള സോഷ്യൽ സെൻറർ സംഘടിപ്പിക്കുന്ന ഒൻപതാമത് ഭരത് മുരളി നാടകോത്സവത്ത ിെൻറ നാലാം ദിവസമായ ഞായറാഴ്ച കല അബൂദബി അവതരിപ്പിക്കുന്ന ‘മക്കൾകൂട്ടം’ എന്ന നാടകം അരങ്ങേറും. രാത്രി കൃത്യം 8.30ന് നാടകം ആരംഭിക്കും. മൂന്നാം ദിവസമായ വെള്ളിയാഴ്ച രാത്രി കനൽ തിയറ്റേഴ്സ് ദുൈബ അവതരിപ്പിച്ച ‘പറയാത്ത വാക്കുകൾ’ അരങ്ങേറി. യു.എ.ഇ. എക്സ്ചേഞ്ച് ക്ലസ്റ്റർ മാനേജർ സവാദ് മുഖ്യാതിഥിയായിരുന്നു. കെ.എസ്.സി. മീഡിയ സെക്രട്ടറി സലിം ചോലമുഖത്ത് അദ്ധ്യക്ഷത വഹിച്ചു.
കലാവിഭാഗം സെക്രട്ടറി കണ്ണൻ ദാസ്, ലൈബ്രേറിയൻ ജമാൽ മുക്കൂത്തല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.