അബൂദബി: ഈജിപ്തിലെ പുതിയ ‘ബെർണൈസ് മിലിറ്ററി ബേസ്’ യു.എ.ഇ കിരീടാവകാശിയും യു.എ.ഇ സാ യുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉദ്ഘാട നം ചെയ്തു. ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സിസി, അറബ് വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. അറബ് രാജ്യങ്ങളുടെ സുരക്ഷ ലക്ഷ്യമാക്കിയാണ് പുതിയ മിലിറ്ററി ബേസ്. അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിെൻറ തെക്കൻ അതിർത്തികളിലാണ് സാമ്പത്തിക താൽപര്യങ്ങളും പ്രകൃതിവിഭവങ്ങളും സുരക്ഷിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങളെ പിന്തുണക്കുന്ന മിലിറ്ററി ബേസ് പ്രവർത്തിക്കുക. ചെങ്കടലിലെ ഈജിപ്ഷ്യൻ സതേൺ ഫ്ലീറ്റിെൻറ പ്രവർത്തനങ്ങളെയും പിന്തുണക്കും.
അറബ് രാജ്യങ്ങളുെട സംരക്ഷണത്തിന് പുതിയ സൈനിക താവളം ആരംഭിച്ചതിന് അബ്ദുൽ ഫത്താഹ് അൽ സിസിയെ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അഭിനന്ദിച്ചു. യുനൈറ്റഡ് അറബ് എമിറേറ്റുകളും അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തും തമ്മിെല ബന്ധം സാഹോദര്യവും തന്ത്രപരവുമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ലോകത്തിെൻറ മുഴുവൻ സുരക്ഷയും താൽപര്യങ്ങളുമാണ് ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.