റാസല്‍ഖൈമ: റമദാന്‍ രണ്ടാം പത്തിലേക്ക് കടന്നതോടെ റാസല്‍ഖൈമയില്‍ യാചകര്‍ക്കെതിരെ ശക്തമായ പ്രചരണവുമായി ആഭ്യന്തരമന്ത്രാലയം. ദാന ധര്‍മങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സംവിധാനങ്ങള്‍ ജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും യാചകരെ പ്രോല്‍സാഹിപ്പിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കമ്യൂണിറ്റി പൊലീസ്, പട്രോള്‍ വിഭാഗം, വിവിധ പൊലീസ് സ്റ്റേഷനുകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ഊര്‍ജിതമായ പ്രചാരണമാണ് നടക്കുകയെന്ന് ബോധവത്കരണ പ്രചാരണ ഡയറക്ടര്‍ ക്യാപ്റ്റന്‍ മനിയ ബിന്‍ ഫാരിസ് അല്‍ ഖാതിരി അറിയിച്ചു.
യാചിച്ച് വരുന്നവര്‍ക്ക് പണം നല്‍കുന്നതിലൂടെ സമൂഹത്തിെൻറ സുരക്ഷയാണ് അപകടത്തില്‍പ്പെടുക. ഇത്തരം പ്രവൃത്തികള്‍ നിയമവിരുദ്ധമാണ്. പിടിക്കപ്പെടുന്നവര്‍ നടപടികള്‍ക്ക് വിധേയമാകേണ്ടി വരും. അധ്വാനം ഒഴിവാക്കി പുണ്യമാസത്തെ ധനസമ്പാദന മാര്‍ഗമായി ദുരുപയോഗപ്പെടുത്തുന്നവരെ കരുതിയിരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വിവിധ ഭാഷകളില്‍ 20,000 ലഘു ലേഖകള്‍ പ്രചാരണകാലത്ത് വിതരണം ചെയ്യുമെന്ന് റാക് പൊലീസ് മീഡിയ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ മേജര്‍ റാഷിദ് ഹസന്‍ അല്‍ നഖ്ബി പറഞ്ഞു. യാചന ശ്രദ്ധയില്‍പ്പെടുന്നവര്‍ക്ക് 050 67669229 നമ്പറില്‍ അധികൃതരെ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.