അബൂദബി: ലണ്ടനിലെ ഡിസൈൻ മ്യൂസിയത്തിെൻറ ബീസ്ലി അവാർഡിെൻറ ചുരുക്കപ്പട്ടികയിൽ ലൂവർ അബൂദബിയും. വാസ്തുവിദ്യ വിഭാഗത്തിലാണ് ലൂവർ പട്ടികയിൽ ഇടംപിടിച്ചത്. വാസ്തുവിദ്യക്ക് പുറമെ ഡിജിറ്റൽ, ഫാഷൻ, ഉൽപന്നം, ഗ്രാഫിക്സ്, ഗതാഗതം മേഖലകളിലാണ് ബീസ്ലി അവാർഡ്. കഴിഞ്ഞ 12 മാസങ്ങളിലെ ഡിസൈനുകളാണ് പരിഗണിക്കുക. ഫലസ്തീനിലെ സ്റ്റോൺ മാറ്റേഴ്സ്, ഖത്തർ നാഷനൽ ലൈബ്രറി എന്നിവയാണ് ലൂവറിന് പുറമെ മിഡിലീസ്റ്റിൽനിന്ന് വാസ്തുവിദ്യ വിഭാഗത്തിൽ ചുരുക്കപ്പട്ടിയിൽ ഉൾപ്പെട്ടത്. അറേബ്യൻ വാസ്തുവിദ്യയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫ്രഞ്ച് വാസ്തുശിൽപി ജീൻ നൂവലാണ് ലൂവർ അബൂദബി രൂപകൽപന ചെയ്തത്. 2017 നവംബറിലാണ് മ്യൂസിയം തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.