വേ​സ്റ്റ്​ ടു ​എ​ന​ർ​ജി പ്ലാ​ന്‍റി​ന്‍റെ ര​ണ്ടാം ഘ​ട്ട വി​പു​ലീ​ക​ര​ണ​ത്തി​നു​ള്ള ക​രാ​ർ ഒ​പ്പു​വെ​ക്ക​ൽ ച​ട​ങ്ങ്

വേ​സ്റ്റ്​ ടു ​എ​ന​ർ​ജി പ്ലാ​ന്‍റ്​; ര​ണ്ടാം ഘ​ട്ട വി​പു​ലീ​ക​ര​ണം പ്ര​ഖ്യാ​പി​ച്ചു

ഷാ​ർ​ജ: മാ​ലി​ന്യ​ത്തി​ൽ​നി​ന്ന്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഷാ​ർ​ജ വേ​സ്റ്റ്​ ടു ​എ​ന​ർ​ജി പ്ലാ​ന്‍റി​ന്‍റെ ര​ണ്ടാം ഘ​ട്ട വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ബീ​ഹ​യും മ​സ്​​ദ​റും ചേ​ർ​ന്നു​ള്ള സം​യു​ക്ത സം​രം​ഭ​മാ​യ എ​മി​റേ​റ്റ്​ വേ​സ്റ്റ്​ ടു ​എ​ന​ർ​ജി (എ.​ഡി.​എ​സ്.​ഡ​ബ്ല്യു). അ​ബൂ​ദ​ബി സു​സ്ഥി​ര​ത വാ​ര​ത്തി​ൽ വേ​ൾ​ഡ്​ ഫ്യൂ​ച്ച​ർ എ​ന​ർ​ജി സ​മ്മി​റ്റി​ൽ ആ​ണ്​​ പ്ലാ​ന്‍റി​ന്‍റെ ര​ണ്ടാം ഘട്ട വി​പു​ലീ​ക​ര​ണ​ത്തി​നാ​യി​ ഔ​ദ്യോ​ഗി​ക ക​രാ​റി​ലെ​ത്തി​യ​ത്. ബീ​ഹ വൈ​സ്​ ചെ​യ​ർ​മാ​നും ഗ്രൂ​പ്​ സി.​ഇ.​ഒ​യു​മാ​യ ഖാ​ലി​ദ്​ അ​ൽ ഹു​റൈ​മ​ൽ, മ​സ്​​ദ​ർ സി.​ഇ.​ഒ മു​ഹ​മ്മ​ദ്​ അ​ൽ റ​മാ​ഹി എ​ന്നി​വ​ർ​ വി​പു​ലീ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

2022ലാ​ണ് പ്ലാ​ന്‍റി​ന്‍റെ ആ​ദ്യ​ഘ​ട്ടം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ഷാ​ർ​ജ വേ​സ്റ്റ്​ ടു ​എ​ന​ർ​ജി പ്ലാ​ന്‍റി​ന്‍റെ വി​ജ​യം ആ​വ​ർ​ത്തി​ക്കു​ന്ന​താ​യി​രി​ക്കും ര​ണ്ടാം ഘ​ട്ട​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മാ​ലി​ന്യ​ത്തി​ൽ നി​ന്ന്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മേ​ഖ​ല​യി​ലെ ആ​ദ്യ വാ​ണി​ജ്യ പ്ലാ​ന്‍റാ​ണി​ത്.

പ്ലാ​ന്‍റി​ന്‍റെ ര​ണ്ടാം ഘ​ട്ട വി​പു​ലീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ്ര​തി​വ​ർ​ഷ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം 30 വെ​ഗാ​വാ​ട്ടി​ൽ​നി​ന്ന്​ 60 മെ​ഗാ​വാ​ട്ടാ​യി ഉ​യ​രും. പ്ര​തി​വ​ർ​ഷം ആ​റു ല​ക്ഷം ട​ൺ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​ണ്​ പ്ലാ​ന്‍റ്. ഇ​തു​വ​ഴി പ്ര​തി​വ​ർ​ഷം 10 ല​ക്ഷം ട​ൺ കാ​ർ​ബ​ൺ ഡ​യോ​ക്​​സൈ​ഡ്​ പു​റ​ന്ത​ള്ളു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നാ​കും.

ര​ണ്ടാം ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ 60,000 വീ​ടു​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ​തി​ന്​ തു​ല്യ​മാ​യ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യും. എ​മി​റേ​റ്റി​ലെ ജ​ന​സം​ഖ്യ വ​ർ​ധ​ന​ക്കും വി​ക​സ​ന​ത്തി​നും അ​നു​സ​രി​ച്ചു​ള്ള ഊ​ർ​ജ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ഇ​ത്​ സ​ഹാ​യ​ക​മാ​വും. മാ​ലി​ന്യ​ങ്ങ​ൾ കു​ഴി​ച്ചു​മൂ​ടു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നു​ള്ള യാ​ത്ര​യി​ലെ പു​തി​യൊ​രു നാ​ഴി​ക​ക​ല്ലാ​ണ്​ വേ​സ്റ്റ്​ ടു ​എ​ന​ർ​ജി പ്ലാ​ന്‍റി​ന്‍റെ ര​ണ്ടാം ഘ​ട്ട​​മെ​ന്ന്​ ഖാ​ലി​ദ്​ അ​ൽ ഹു​റൈ​മ​ൽ പ​റ​ഞ്ഞു.

മാ​ലി​ന്യ​മു​ക്ത ന​ഗ​രം സാ​ധ്യ​മാ​ണെ​ന്നും ശു​ദ്ധ ഊ​ർ​ജ പ​രി​വ​ർ​ത്ത​ന​ത്തി​ൽ മാ​ലി​ന്യ​ത്തി​ൽ​നി​ന്ന്​ ഊ​ർ​ജ​ത്തി​ലേ​ക്ക്​ ന​യി​ക്കു​ന്ന ന​വീ​ന ആ​ശ​യ​ങ്ങ​ൾ​ക്ക്​ സു​പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്ന്​ കാ​ണി​ച്ചു ത​രു​ക​യാ​ണ്​ ഷാ​ർ​ജ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ര​ണ്ടാം ഘ​ട്ടം വി​പു​ലീ​ക​ര​ണം ഷാ​ർ​ജ​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​ര​ണ​ത്തെ ത്വ​രി​ത​പ്പെ​ടു​ത്തും. 

Tags:    
News Summary - BEEAH and Masdar announce Phase 2 expansion of Waste to Energy Plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.