അബൂദബി: ബറാക്ക ആണവോർജ നിലയത്തിെൻറ രണ്ടാം യൂനിറ്റിൽ ഇന്ധന ലോഡിങ്, പരിശോധന തുടങ്ങിയവ പുരോഗമിക്കുന്നു. ആണവോർജ നിലയത്തിലെ പ്രധാനഘട്ടമാണ് ഊർജം ഉൽപാദിപ്പിക്കാനുള്ള ആണവ വിഘടനം ആരംഭിക്കുന്ന പ്രക്രിയ. ആണവനിലയത്തിെൻറ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് പതിവ് പരിശോധന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണിപ്പോൾ പുരോഗമിക്കുന്നത്.
തയാറെടുപ്പും പ്രതികരണ സംവിധാനവും തുടർച്ചയായി പരിശോധിക്കുകയും ആണവനിലയത്തിനും പരിസ്ഥിതി ലബോറട്ടറിക്കും ചുറ്റുമുള്ള സ്വതന്ത്ര നിരീക്ഷണ സ്റ്റേഷനുകളിലൂടെ പരിസ്ഥിതി നിരീക്ഷിക്കുകയും ചെയ്യുന്നു. രണ്ടാം യൂനിറ്റ് പൂർണ വാണിജ്യ പ്രവർത്തനം തുടങ്ങുന്നത് യു.എ.ഇ ആണവോർജ പദ്ധതിയുടെ മറ്റൊരു ചരിത്ര നാഴികക്കല്ലാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.