അജ്മാൻ: സ്വപ്നം കാണുകയും ഉയരാനായി ആഗ്രഹിക്കുകയും ചെയ്യാം. പക്ഷേ, സാമ്പത്തിക ബാധ്യത വരുന്ന പ്രവർത്തനങ്ങൾക്കിറങ്ങുേമ്പാൾ ഒന്നല്ല, രണ്ടല്ല ഒരായിരം വട്ടം ആലോചിക്കണം. ഒന്നുമില്ലായ്മയിൽനിന്ന് കോടിപതികളായി മാറിയ വ്യവസായികളുടെ കഥകൾ വായിച്ച ബലത്തിൽ മാത്രം ബിസിനസുകൾക്ക് ഇറങ്ങി പുറപ്പെടരുത്. ബിസിനസ് വിജയിപ്പിക്കാൻ കഴിയുമെന്ന് എത്ര ആത്മവിശ്വാസമുണ്ടെങ്കിലും അതിനായി പണമെടുക്കുേമ്പാൾ ബ്ലാങ്ക് ചെക്കുകൾ നൽകരുത്. അങ്ങനെ ചെയ്യുന്നവരെ കാത്തിരിക്കുന്ന പ്രതിസന്ധികളറിയാൻ മൂന്നു വർഷമായി നാട്ടിലേക്ക് പോകാൻ േപാലുമാവാതെ കുടുങ്ങിക്കിടക്കുന്ന ചാവക്കാട് ഒരുമനയൂർ സ്വദേശി അബ്ദുൽ റഹീമിെൻറ അനുഭവം കേൾക്കുക.
സ്വന്തമായി ഒരു സ്ഥാപനം തുടങ്ങണമെന്ന ആഗ്രഹം ശക്തമായപ്പോഴാണ് അബ്ദുൽ റഹീം അല്‍ഐനില്‍ കൂട്ടുകാരോടൊത്ത് ഗാരേജ് ആരംഭിക്കുന്നത്. കച്ചവടം തട്ടിമുട്ടി പോകവേ ചെറിയ സാമ്പത്തിക പ്രതിസന്ധികൾ വന്നുചേർന്നു. അടിയന്തരമായി പതിനായിരം ദിര്‍ഹം വേണമായിരുന്നു. പരിചയക്കാരോടു ചോദിക്കുന്ന കൂട്ടത്തില്‍ കസ്റ്റമറായ നേപ്പാൾ സ്വദേശിയോടും റഹീം പണം ചോദിച്ചു. ദീർഘകാല പരിചയമുള്ള അദ്ദേഹം നൽകാനും തയാറായി. തെൻറ പങ്കാളിക്ക് കാണിക്കാന്‍ ഒരു ചെക്ക് ജാമ്യം വേണമെന്നു മാത്രം. മുമ്പ് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് വായ്പയെടുക്കാൻ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയപ്പോഴുള്ള ചെക്കുണ്ടായിരുന്നു ൈകയില്‍. വായ്പ അടച്ച് തീര്‍ത്തപ്പോള്‍ അക്കൗണ്ടും ക്ലോസ് ചെയ്തിരുന്നു. ജാമ്യത്തിന് ഏതെങ്കിലും ഒരു ചെക്ക് മതിയെന്നു കേട്ടതും ഈ ചെക്ക് തുകയെഴുതാതെ ഒപ്പിട്ട് നല്‍കുകയായിരുന്നു.
നാലുമാസത്തെ വായ്പാ കാലാവധിയില്‍ 2000 ദിര്‍ഹം മാത്രമേ തിരിച്ചു നല്കാന് കഴിഞ്ഞിരുന്നുള്ളൂ. കച്ചവടത്തിൽ വിചാരിച്ചപോലെ പുരോഗതിയില്ലാഞ്ഞത് റഹീമിനെ പ്രതിസന്ധിയിലാക്കി. ഇതോടൊപ്പം തൊഴിലാളികള്‍ക്കും ശമ്പള കുടിശ്ശിക വന്നു. നടത്തിക്കൊണ്ടുപോകാന്‍ കഷ്ടപ്പെടുന്നതിനാല്‍ റഹീമിെൻറ വിസ പഴയ കമ്പനിയില്‍നിന്ന് മാറ്റിയിട്ടുണ്ടായിരുന്നില്ല. അതോടെ, സ്പോൺസർ ഇടപെട്ടു. നടത്തികൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍ കമ്പനി വിലക്കണമെന്നും വിറ്റ് കിട്ടുന്ന തുകയില്‍നിന്ന് ബാധ്യതകള്‍ തീര്‍ക്കണമെന്നും നിർദേശം വെച്ചു. റഹീം പണം നല്‍കാനുള്ള നേപ്പാൾ സ്വദേശി തന്നെ സ്ഥാപനം എടുക്കാന്‍ മുന്നോട്ട് വന്നു. സ്ഥാപനം ഏറ്റെടുത്ത് ബാധ്യതകള്‍ തീർത്ത് ബാക്കി പണം നല്‍കാമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം രേഖകള്‍ തയാറാക്കുന്നതിന് റഹീമിെൻറ പാസ്പോര്‍ട്ട് കോപ്പിയുമായി ടൈപിങ് സെൻററില്‍ എത്തിയപ്പോഴാണ് ലൈസന്‍സില്‍ റഹീമിെൻറ പേരിെല്ലന്നറിയുന്നത്. തുടർന്ന് സ്പോൺസറുടെ പേരില്‍ കരാര്‍ എഴുതുകയും ബാധ്യതകള്‍ തീര്‍ത്ത ശേഷമുള്ള പണം അദേഹത്തിന് നേരിട്ട് നൽകുകയും ചെയ്തു. ഒരു ദിര്‍ഹം പോലും റഹീമിനോ പങ്കാളികൾക്കോ ലഭിച്ചില്ല. സ്ഥാപനത്തിനോടു ചേര്‍ന്നുള്ള ഒരു മുറി പത്തു ദിവസം െകാണ്ട് വിറ്റ് കിട്ടുന്ന പണം എടുത്ത് കൊള്ളാനായിരുന്നു നിര്‍ദേശം. പത്ത് ദിവസത്തിനുള്ളില്‍ പറ്റിയ ഒരു പാര്‍ട്ടിയെ ലഭിക്കാതെ വന്നപ്പോള്‍ കെട്ടിട ഉടമ താക്കോല്‍ തിരികെ വാങ്ങുകയും ചെയ്തു.
പണവും പുതിയ സ്ഥാപനവും പഴയ ജോലിയുമെല്ലാം പോയ റഹീം പിന്നീട് അടുത്തുള്ള ഗാരേജിൽ ജോലിക്ക് കയറി. അവിടെനിന്ന് കിട്ടിയത് ചെലവ് കാശ് മാത്രം. പഴയ ഒരു പാട്ടവണ്ടി പോലെ എങ്ങനെയെല്ലാമോ ജീവിതം തള്ളിനീക്കവെ ഒരു ദിവസം റഹീമിന് അല്‍ഐന്‍ പൊലീസില്‍ ഹാജരാകാന്‍ ഫോണ്‍ വന്നു. നേപ്പാൾ സ്വദേശിക്ക് 30000 ദിർഹം നല്‍കാനുണ്ടെന്ന കേസിലായിരുന്നു ഇത്. പതിനായിരമേ വാങ്ങിയിട്ടുള്ളൂ എന്നും അതില്‍ രണ്ടായിരം നല്‍കിയെന്നും പറഞ്ഞു നോക്കിയെങ്കിലും 30000 എഴുതിയ ചെക്ക് പൊലീസ് കാണിച്ചു കൊടുത്തു. ചെക്ക് ഇങ്ങനെ ഒരു കുരുക്കായി വരുമെന്ന് റഹീം സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല. പൊലീസ് പിടിച്ചതോടെ ജ്യേഷ്ഠെൻറ പാസ്പോര്‍ട്ട് ജാമ്യം വെച്ച് പുറത്തിറങ്ങി. അതിനിടെ, വിസയില്ലാത്തത്തിെൻറ പേരില്‍ രണ്ടു മാസത്തോളം ജയിലില്‍ കഴിയേണ്ടി വന്നു. ഇപ്പോള്‍ സ്വന്തം പാസ്പോര്‍ട്ട് ജാമ്യം വെച്ച് ഇറങ്ങിയിരിക്കുകയാണ്. സുഹൃത്തുക്കള്‍ നേപ്പാൾ സ്വദേശിയുമായി മധ്യസ്ഥ ചര്‍ച്ച നടത്തി നോക്കിയെങ്കിലും വഴങ്ങുന്നില്ല. രണ്ട് പെൺമക്കള് അടങ്ങുന്ന കുടുംബത്തിെൻറ അത്താണിയായ റഹീം നാട്ടില്‍ പോയിട്ട് മൂന്നര വര്‍ഷമായി. ഏതോ നിമിഷത്തില്‍ എടുത്ത അബദ്ധ തീരുമാനത്തിൽ ദുഃഖിച്ച് നാളുകള്‍ തള്ളിനീക്കുകയാണ് ഈ യുവാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.