?????? ????????? ???????????? ??.?.? ??????????????? ???????????????? ???? ??????????????? ???? ???????? ??? ?????? ?? ???????? ?????? ?????????????? ??.?.? ????? ??? ?? ??? ?????????????? ???? ???????? ??? ?????? ?? ?????????

ത്യാഗ സ്മരണയിൽ യു.എ.ഇ ബലിപെരുന്നാൾ ​െകാണ്ടാടി

അബൂദബി : പ്രവാചക പിതാമഹൻ ഇബ്രാഹിം നബിയുടെ ജീവിത പരീക്ഷണത്തി​​െൻറ ത്യാഗസ്മരണയിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ് ങളിൽ ഇന്നലെ ഈദുൽ അദ്ഹ ആഘോഷിച്ചു. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ പ്രധാന മസ്ജിദുകളിലും ഈദ് മുസല്ലകളിലുമായി നടന ്ന പെരുന്നാൾ നമസ്‌കാരങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരങ്ങൾ പങ്കെടുത്തു.
യു.എ.ഇ രാഷ്​ട്രനായക ർ ജനങ്ങൾക്കും വിവിധ രാഷ്​ട്രത്തലവൻമാർക്കും ഇൗദ്​ ആശംസകൾ നൽകി. ഒാരോ എമിറേറ്റുകളിലെയും പ്രധാന മസ്​ജിദുകളിൽ നട ന്ന നമസ്​കാരത്തിലും പ്രാർഥനകളിലും ഭരണാധികാരികളും കിരീടാവകാശികളും പങ്കുചേർന്നു.
യു.എ.ഇ വൈസ്​പ്രസിഡൻറും പ്ര ധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും ദുബൈ സബീൽ മസ്​ജിദിൽ നമസ്​കാരത്തിൽ പങ്കുചേർന്നു. കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും ഉൾപ്പെടെ രാജകുമാരൻമാരും ഉന്നത ഉദ്യോഗസ്​ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിലെ പ്രാർഥനയിൽ പങ്കെടുക്കാൻ സുബ്​ഹി നമസ്‌കാരം മുതൽതന്നെ വിശ്വാസികളുടെ പ്രവാഹമായിരുന്നു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ ബുത്തീനിലെ ശൈഖ് സുൽത്താൻ ബിൻ സായിദ് പള്ളിയിലാണ് ഈദ് നമസ്‌കാരത്തിനെത്തിയത്. ഇമാം ഖലീഫ മുബാറക് അൽ ദാഹിരി ഈദ് പ്രഭാഷണം നടത്തി. യു.എ.ഇയിലെ ജനങ്ങളുടെ അഭിവൃദ്ധി, സമാധാനം, സ്ഥിരത എന്നിവക്കും രാജ്യത്തിനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെ പരലോക ജീവിത വിജയത്തിനായും പ്രാർഥനയുമുണ്ടായി.അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിലെ ഈദ് നമസ്‌കാരവും ഖുത്തുബയും കഴിഞ്ഞ ഉടനെ പെരുന്നാൾ വിളംബരമായി വെടിയൊച്ച മുഴങ്ങി.

ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ്​ ബിൻ സുൽത്താൻ അൽ ഖാസിമി ഷാർജ അൽ ബാദി മുസല്ലയിൽ പെരുന്നാൾ നമസ്​കാരം നിർവഹിച്ചു. നമസ്​കാര ശേഷം ശൈഖ്​ സുൽത്താനും ഉപ ഭരണാധികാരികളായ ശൈഖ്​ അഹ്​മദ്​ ബിൻ സുൽത്താൻ അൽ ഖാസിമിയും ശൈഖ്​ അബ്​ദുല്ലാ ബിൻ സാലീം ബിൻ സുൽത്താൻ അൽ ഖാസിമിയും ജനങ്ങളും പൗരപ്രമുഖരുമായി ഇൗദ്​ ആശംസ കൈമാറി.

സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി, ഫുജൈറ ഇൻഡസ്ട്രിയൽ ഡിപ്പാർട്ട്‌മ​െൻറ്​ ചെയർമാൻ ശൈഖ് സാലിഹ് ബിൻ മുഹമ്മദ് അൽ ശർഖി, ശൈഖ് മക്തൂം ബിൻ ഹമദ് അൽ ശർഖി എന്നിവർ ഫുജൈറ ശൈഖ് സായിദ് ഗ്രാൻഡ് പള്ളിയിൽ പെരുന്നാൾ നമസ്​കാരം നിർവഹിച്ചു.
സുപ്രീം കൗൺസിൽ അംഗവും അജ്​മാൻ ഭരണാധികാരിയുമായ ശൈഖ്​ ഹുമൈദ്​ ബിൻ റാഷിദ്​ അൽ നു​െഎമി ശൈഖ്​ റാശിദ്​ ബിൻ ഹുമൈദ്​ അൽ നു​െഎമി മസ്​ജിദിൽ ഇൗദ്​ നമസ്​കാരം നിർവഹിച്ചു. കിരീടാവകാശി ശൈഖ്​ അമ്മാർ ബിൻ ഹുമൈദ്​ അൽ നു​െഎമി ഉൾപ്പെടെ നിരവധി പ്രമുഖർ ഇവിടെ പ്രാർഥനയിൽ ഒത്തുചേർന്നു.

സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖു​ൈവൻ ഭരണാധികാരിയുമായ ശൈഖ്​ സഉൗദ ബിൻ റാഷിദ്​ അൽ മുഅല്ല ഉമ്മുൽഖു​ൈവൻ ശൈഖ്​ സായിദ്​ മസ്​ജിദിൽ നമസ്​കരിച്ചു. കിരീടാവകാശി ശൈഖ്​ റാഷിദ്​ ബിൻ സഉൗദ്​ ബിൻ റാഷിദ്​ അൽ മുഅല്ല ഉൾപ്പെടെ വിവിധ ശൈഖുമാരും ഇവിടെയാണ്​ നമസ്​കരിച്ചത്​. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ്​ സഉൗദ്​ സഖർ അൽ ഖാസിമി റാസൽഖൈമ ഗ്രാൻറ്​ ഇൗദ്​ മുസല്ലയിൽ നമസ്​കരിച്ചു. കിരീടാവകാശി ശൈഖ്​ മുഹമ്മദ്​ ബിൻ സഉൗദ്​ ബിൻ സഖർ അൽ ഖാസിമിയും ഇൗദ്​ഗാഹിൽ പങ്കുചേർന്നു.

Tags:    
News Summary - baliperunnal-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.