ഹമദ് രാജാവ് മലേഷ്യയിൽ

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ നാലുദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായി മലേഷ്യയിലെത്തി. 
മലേഷ്യന്‍ രാജാവ് സുൽത്താന്‍ മുഹമ്മദ് അഞ്ചാമ​​െൻറ ക്ഷണ പ്രകാരം നടക്കുന്ന സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളില്‍ സഹകരിക്കുന്നതിനുമുള്ള കരാറുകളില്‍ ഒപ്പുവെക്കും. 
വിവിധ അന്താരാഷ്​ട്ര പ്രശ്‌നങ്ങളില്‍ നിലപാടുകള്‍ ഏകീകരിക്കുന്നതിനുള്ള ചര്‍ച്ചകളും നടക്കും. 
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ നേതൃത്വത്തില്‍ സഖീര്‍ എയര്‍ബേസില്‍ രാജാവിന് യാത്രയയപ്പ് നല്‍കി. 

News Summary - bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.