മനാമ: ബഹ്ൈറൻ പ്രതിഭ സെൻട്രൽ മാർക്കറ്റ് യൂനിറ്റ് സമ്മേളനം അഭിമന്യു നഗറിൽ (പ്രതി ഭാഹാളിൽ) നടന്നു. അനിൽ പട്ടുവം സ്വാഗതം പറഞ്ഞു.
യൂനിറ്റ് പ്രസിഡൻറ് എ.എ. സലീം അധ്യക് ഷത വഹിച്ചു. ലോക കേരള സഭാ അംഗം സി.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി പപ്പൻ പട്ടുവം റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം ഷീബ രാജീവൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: സെക്രട്ടറി: അനിൽ പട്ടുവം, പ്രസിഡൻറ്: എ.എ. അബ്ദുൽ സലീം. മെംബർഷിപ് സെക്രട്ടറി: പി.വി. അനീഷ്, ജോയൻറ് സെക്രട്ടറി: അഷ്റഫ് എറംകുനി. വൈസ് പ്രസിഡൻറ്: നൗഷാദ് പൂനൂർ.
36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ഈ വർഷാവസാനം നാട്ടിലേക്ക് പോകുന്ന പപ്പൻ പട്ടുവത്തെയും അനിത പപ്പനെയും സമ്മേളനത്തിൽ ആദരിച്ചു. അനീഷ് കരി വെള്ളൂർ, സൈനുൽ കൊയിലാണ്ടി, നൗഷാദ് പൂനൂർ, നൗഷാദ് കട്ടിപ്പാറ, അനിത പപ്പൻ, നുബിൻ ആലപ്പുഴ, നെജീബ് കണ്ണൂർ എന്നിവർ നേതൃത്വംനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.