ദുബൈ: പ്രഥമ യു.എ.ഇ ബഹിരാകാശയാത്രികയും അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം സന്ദർശിച്ച ആദ്യ അറബ് പൗരനുമായ മേജർ ഹസ്സ അൽ മൻസൂരി വ്യാഴാഴ്ച ഭൂമിയിൽ തിരിച്ചെത്തും. ബഹിരാകാശ കേന്ദ്രത്തിൽ എട്ടു ദിവസം നീണ്ട ദൗത്യം പൂർത്തിയാക്കി യാത്രപുറപ്പെട്ട കസാഖ്സ്താനിലെ ബെയ്കനൂറിന് 700 കിലോമീറ്റർ അകലെ ജെസ്ഗസ്ഗാനിലാണ് തിരിച്ചിറങ്ങുക. റഷ്യൻ കമാൻഡർ അലക്സി ഓവ്ഷിനിൻ, അമേരിക്കൻ ബഹിരാകാശ യാത്രികൻ നിക്ക് ഹോഗ് എന്നിവർ ഒപ്പമുണ്ടാകും. രാവിലെ 11.36നാണ് തിരികെയാത്ര ആരംഭിക്കുക.
യു.എ.ഇ സമയം വൈകീട്ട് മൂന്നിന് ഭൂമിയിലിറങ്ങും. തിരിച്ചിറങ്ങുന്ന യാത്രികരെ കസാഖ്സ്താൻ വിമാനത്താവളത്തിൽ എത്തിക്കും. അവിടെ മാധ്യമപ്രവർത്തകരെ കാണും. തുടർന്ന് മോസ്കോയിലെത്തിച്ച് വിദഗ്ധ വൈദ്യപരിശോധനക്ക് വിധേയമാക്കും. ഒക്ടോബർ പകുതി വരെ ഹസ്സ മോസ്കോയിൽ തുടരും. യു.എ.ഇയിലേക്ക് തിരിച്ചെത്തുന്ന ദിവസം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.