അബൂദബി: െഎക്യരാഷ്ട്ര സഭയിൽ അഫിലിയേറ്റ് ചെയ്ത ഗാന്ധി ഗ്ലോബൽ ഫാമിലി (ജി.ജി.എഫ്) സംഘടന നൽകുന്ന ജീവകാരുണ്യ പ്രവർത്തനത്തിനുള്ള മഹാത്മഗാന്ധി സേവ മെഡൽ യു.എ.ഇ പൗരന്. ഇൻറർ ഗവൺമെൻറൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ദ യൂസ് ഒാഫ് ആൽഗ സ്പിരുലിന എഗെയ്ൻസ്റ്റ് മൽന്യൂട്രീഷൻ (െഎ.െഎ.എം.എസ്.എ.എം) ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് മുസല്ലെം ബിൻ ഹാം ആൽ അമീരിക്കാണ് മെഡൽ സമ്മാനിച്ചത്. അറബ് ലോകത്തുനിന്ന് ഇൗ പുരസ്കാരത്തിന് അർഹനാകുന്ന ആദ്യ വ്യക്തിയാണ് ഡോ. മുഹമ്മദ്. ജനീവയിൽ നടന്ന പരിപാടിയിൽ ഡോ. മുഹമ്മദിന് ജി.ജി.എഫ് വൈസ് പ്രസിഡൻറ് എസ്.പി. വർമ മെഡൽ സമ്മാനിച്ചു. െഎ.െഎ.എം.എസ്.എ.എം ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്ന നിലയിൽ ലോകത്തെ പട്ടിണിക്കും പോഷകാഹാരക്കുറവിനുമെതിരെ പോരാടാനുള്ള പ്രയത്നങ്ങളും സാമൂഹിക വികസനത്തിനും ലോക സമാധാനത്തിനും നൽകിയ സംഭാവനകളും പരിഗണിച്ചാണ് ഡോ. മുഹമ്മദിനെ അവാർഡിന് തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.