?????? ??????? ?????????? ????? ?????????????? ??????? ??????????? ????????????? ???????????? ??????????????????? ?????????? ??. ??????? ??????????????

ഇസ്​ലാമിക് സെൻറർ സ്കോളസ്​റ്റിക് അവാർഡ്​ വിതരണം നാളെ

അബൂദബി: അബൂദബി ഇന്ത്യൻ ഇസ്​ലാമിക് സ​െൻറർ സ്കോളസ്​റ്റിക് അവാർഡുകൾ വെള്ളിയാഴ്ച വൈകുന്നേരം ആറിന്​ സ​െൻറർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിദ്യാർഥികൾക്ക്​ സമർപ്പിക്കും. എ.പി.എം. മുഹമ്മദ് ഹനീഷ്  ഐ.എ.എസ്, എം.എ. യൂസുഫലി എന്നിവർ മുഖ്യാതിഥികളാകുന്ന പരിപാടിയിൽ ഇന്ത്യൻ എംബസി  പ്രതിനിധികളും പങ്കെടുക്കും.അബൂദബിയിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിൽനിന്നുമായി സി.ബി.എസ്.ഇ,  കേരള സിലബസുകളിൽ പത്ത്​, 12  ക്ലാസ് പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കാണ്​ അവാർഡ്​ നൽകുക. ഇന്ത്യൻ ഇസ്‌ലാമിക് സ​െൻറർ അംഗങ്ങളുടെ മക്കളിൽനിന്ന്​ പത്ത്​, 12 പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും അവാർഡ് നൽകും. അബൂദബിയിലെ ആദ്യകാല സ്കൂൾ സംരംഭകയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകയും സാമൂഹിക^സാംസ്കാരിക മേഖലകളിൽ മുദ്ര പതിപ്പിച്ച വ്യക്​തിയുമായ സുശീല ജോർജിനെ പ്രത്യേക അവാർഡ് നൽകി ആദരിക്കും.‘അക്കാദമിക്ക് ടോപ്പേഴ്‌സ് ഡേ’ എന്ന പേരിലായിരിക്കും പരിപാടി നടത്തുക. അബൂദബിയിലെ 12ഓളം ഇന്ത്യൻ സ്കൂളുകളിലെ 200ലേറെ  കുട്ടികളാണ് അവാർഡിന് അർഹരായത്. കഴിഞ്ഞ നാല്​ വർഷമായി ആയിരത്തോളം മിടുക്കരായ വിദ്യാർഥികളെ ഇസ്‌ലാമിക് സ​െൻറർ ആദരിച്ചതായി ഭാരവാഹികൾ പറഞ്ഞു. ഇസ്‌ലാമിക് സ​െൻററിന് കീഴിലെ വിദ്യാഭ്യാസ വിഭാഗം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.വാർത്താസമ്മേളനത്തിൽ പ്രസിഡൻറ്​ പി. ബാവഹാജി,  ജനറൽ സെക്രട്ടറി ഉസ്മാൻ കരപ്പാത്ത്, ട്രഷർ ടി.കെ. അബ്​ദുൽസലാം, എജുക്കേഷൻ വിങ് സെക്രട്ടറി  എം.എ. മുഷ്താഖ് എന്നിവർ പങ്കെടുത്തു.
Tags:    
News Summary - award - uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.