അബൂദബി: അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ സ്കോളസ്റ്റിക് അവാർഡുകൾ വെള്ളിയാഴ്ച വൈകുന്നേരം ആറിന് സെൻറർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിദ്യാർഥികൾക്ക് സമർപ്പിക്കും. എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, എം.എ. യൂസുഫലി എന്നിവർ മുഖ്യാതിഥികളാകുന്ന പരിപാടിയിൽ ഇന്ത്യൻ എംബസി പ്രതിനിധികളും പങ്കെടുക്കും.അബൂദബിയിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിൽനിന്നുമായി സി.ബി.എസ്.ഇ, കേരള സിലബസുകളിൽ പത്ത്, 12 ക്ലാസ് പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കാണ് അവാർഡ് നൽകുക. ഇന്ത്യൻ ഇസ്ലാമിക് സെൻറർ അംഗങ്ങളുടെ മക്കളിൽനിന്ന് പത്ത്, 12 പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും അവാർഡ് നൽകും. അബൂദബിയിലെ ആദ്യകാല സ്കൂൾ സംരംഭകയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകയും സാമൂഹിക^സാംസ്കാരിക മേഖലകളിൽ മുദ്ര പതിപ്പിച്ച വ്യക്തിയുമായ സുശീല ജോർജിനെ പ്രത്യേക അവാർഡ് നൽകി ആദരിക്കും.‘അക്കാദമിക്ക് ടോപ്പേഴ്സ് ഡേ’ എന്ന പേരിലായിരിക്കും പരിപാടി നടത്തുക. അബൂദബിയിലെ 12ഓളം ഇന്ത്യൻ സ്കൂളുകളിലെ 200ലേറെ കുട്ടികളാണ് അവാർഡിന് അർഹരായത്. കഴിഞ്ഞ നാല് വർഷമായി ആയിരത്തോളം മിടുക്കരായ വിദ്യാർഥികളെ ഇസ്ലാമിക് സെൻറർ ആദരിച്ചതായി ഭാരവാഹികൾ പറഞ്ഞു. ഇസ്ലാമിക് സെൻററിന് കീഴിലെ വിദ്യാഭ്യാസ വിഭാഗം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് പി. ബാവഹാജി, ജനറൽ സെക്രട്ടറി ഉസ്മാൻ കരപ്പാത്ത്, ട്രഷർ ടി.കെ. അബ്ദുൽസലാം, എജുക്കേഷൻ വിങ് സെക്രട്ടറി എം.എ. മുഷ്താഖ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.