ലണ്ടനിൽ യു.എ.ഇ വിദ്യാർഥിയെ  മുഖംമൂടിധാരി ആക്രമിച്ചു

അബൂദബി: ലണ്ടനിൽ മുഖംമൂടിധാരിയുടെ ആക്രമണത്തിൽ യു.എ.ഇ വിദ്യാർഥിക്ക്​ പരിക്ക്​. വിദ്യാർഥിയുടെ കാറിൽ മോശം വാക്കുകൾ എഴുതിയ അക്രമി തുടർന്ന്​ ആക്രമണം നടത്തി. കാറിൽനിന്ന്​ പിടിച്ചുവലിച്ച്​ തലക്ക്​ തുടർച്ചയായി ഇടിക്കുകയായിരുന്നു. വിദ്യാർഥിയുടെ തലക്ക്​ പരിക്കേറ്റു. സംഭവത്തി​​​െൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു.അബ്​ദുല്ല ആൽ ഹുസ്​നി എന്ന വിദ്യാർഥിക്ക്​ നേരെയാണ്​ ആക്രമണം നടന്നത്​. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന്​ അബ്​ദുല്ല വ്യക്​തമാക്കി. ഏത്​ രാജ്യക്കാരനാണ്​ പ്രതിയെന്ന്​ അറിയില്ല. എന്നാൽ, ഇറാഖുകാരനാണെന്ന്​ ചില വെബ്​സൈറ്റുകളിൽ കണ്ടത്​ ശരിയാകാനിടയില്ല. സംസാരത്തിൽനിന്ന്​ വ​ടക്കേ ആഫ്രിക്കക്കാരനാണെന്നാണ്​ സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - attack - uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.