ആസ്​റ്റൻ മാർട്ടിൻ കാർ ദുബൈ പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ കൈമാറുന്നു

ആസ്​റ്റൻ മാർട്ടിൻ കാർ ദുബൈ പൊലീസി​െൻറ ഭാഗമായി

ദുബൈ: ആഡംബര ബ്രിട്ടീഷ്​ സ്​പോർട്​സ്​ കാറായ ആസ്​റ്റൻ മാർട്ടിൻ വാ​േൻറജ്​ കാർ ദുബൈ പൊലീസി​െൻറ ഭാഗമായി.

ഇതോടെ, വിവിധങ്ങളായ പൊതുസേവനങ്ങൾക്ക്​ ഏറെ പ്രത്യേകതകളുള്ള ഈ കാറും ഉപയോഗിക്കപ്പെടും.

പട്രോളിങ്​ വാഹനങ്ങളുടെ പരിധിയിൽ സൂപ്പർ കാറുകൾ ചേരുന്നതോടെ ദുബൈ പൊലീസ് അന്താരാഷ്​ട്ര പരിപാടികളിലും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷാ സാന്നിധ്യം വർധിപ്പിക്കുമെന്ന്​ അസി. കമാൻഡർ ഇൻ ചീഫ്​ മേജർ ജനറൽ ഖലീൽ ഇബ്രാഹീം അൽ മൻസൂരി പറഞ്ഞു.

ആസ്​റ്റൻ മാർട്ടിൻ കാർ അൽ മൻസൂരി ഉന്നത ഉദ്യോഗസ്​ഥരുടെ സാന്നിധ്യത്തിൽ സ്വീകരിച്ചു. കമ്പനിയുടെ കാർ ദുബൈ പൊലീസി​െൻറ ഭാഗമായത്​ അഭിമാനകരമാണെന്നും ഇതിന്​ പ്രവർത്തിച്ചവർക്ക്​ നന്ദിയുണ്ടെന്നും ആസ്​റ്റൻ മാർട്ടിൻ മാർക്കറ്റിങ്​ ആൻഡ്​ കമ്യൂണിക്കേഷൻ വിഭാഗം തലവൻ റംസി അതാത്​ പറഞ്ഞു. 77 എന്ന നമ്പറിലാണ്​ പുറത്തിറങ്ങിയത്​. ദുബൈ പൊലീസി​െൻറ എക്​സ്​പോ 2020 പ്രദർശനത്തി​െൻറ ഭാഗമായും ഇതുണ്ടാകും.

Tags:    
News Summary - Aston Martin car becomes part of Dubai Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.