ദുബൈ: ആസ്റ്റര്‍ ഫാര്‍മസി ദുബൈ സാമ്പത്തിക വകുപ്പിെൻറ ബിസിനസ് എക്സലൻസ് അവാർഡ് ദാന ചടങ്ങിൽ 2016 ലെ ദുബൈ ക്വാളിറ്റി അപ്രീസിയേഷന്‍ അവാര്‍ഡ് കരസ്ഥമാക്കി. ദുൈബ വേൾഡ് ട്രേഡ് സെൻററിൽ നടന്ന വാർഷിക അവാർഡ്ദാന ചടങ്ങിൽ ദുബൈ ഉപ ഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമില്‍ നിന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ഡയറക്ടർ അനൂപ് മൂപ്പൻ പുരസ്കാരം ഏറ്റുവാങ്ങി.
ജി.സി.സി മേഖലയുടെ സാമ്പത്തിക വികസനത്തിന് സംഭാവന ചെയ്യുന്ന അസാധാരണമായ ബിസിനസ്സ് പ്രകടനത്തിനുള്ള അംഗീകാരമാണിത്. ആസ്റ്റർ ഫാർമസിക്ക് ജി.സി.സിയിലെ 200 ല്‍ അധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളുണ്ട്.
കഴിഞ്ഞ ആറു വർഷത്തിനിടയിൽ നാലു തവണ യു.എ.ഇ-യിലെ മികച്ച ഫാർമസി ആയി ദുബൈ സർവീസ് എക്സലൻസ് സ്കീം അംഗീകാരവും 2015 ൽ ദുബൈ ചേംബർ ഓഫ് കൊമേഴ്സിെൻറ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബിസിനസ് അവാർഡുംഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങൾ ആസ്റ്റർ ഫാര്‍മസി കരസ്ഥമാക്കിയതായി മാനേജ്മെൻറ് പത്രക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.