ദുബൈ: ബിസിനസ് രംഗത്തെ മികവിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷകർതൃത്വത്തിൽ ഡിപ്പാർട്ട്മെൻറ് ഒഫ് ഇക്കണോമിക് ഡവലപ്മെൻറ് (ഡി.ഇ.ഡി) ഏർപ്പെടുത്തിയ അവാർഡുകൾക്ക് യു.എ.ഇയിലെ മുൻനിര ഹോസ്പിറ്റൽ^ഫാർമസി ശൃംഖലകളായ ആസ്റ്റർ ഫാർമസിയും ആസ്റ്റർ ഹോസ്പിറ്റലും അർഹമായി. ദുബൈ ദുബൈയുടെ മാനവ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുതകും വിധം നടപ്പാക്കിയ പ്രവർത്തനങ്ങൾ പരിഗണിച്ച് മാനവവിഭവശേഷി വികസന മികവിനുളള പുരസ്കാര മാണ് ആസ്റ്റർ ഫാർമസിക്ക് ലഭിച്ചത്.
ആരോഗ്യ പരിരക്ഷാ മേഖലയിലെ മികവ് ആസ്റ്റർ ഹോസ്പിറ്റലിന് ദുബൈ ക്വാളിറ്റി അപ്രീസിയേഷൻ പുരസ്കാരവും നേടിക്കൊടുത്തു. രോഗികൾ ആവശ്യപ്പെടുന്ന സൗകര്യങ്ങൾക്കനുസരിച്ച് നവീകരിക്കുകയും മികവുറ്റ പ്രകടനം കാഴ്ചവെക്കുകയും ചെയ്തത് പരിഗണിച്ചാണ് ആസ്റ്റർ ഹോസ്പിറ്റൽ മൻഖൂൽ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ദുബൈ ഒപേറയിൽ സംഘടിപ്പിച്ച ചടങ്ങിൽ ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മകതൂമും, മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നോളജ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ചേർന്ന് പുരസ്കാരങ്ങൾ സമ്മാനിച്ചു.
കൂടുതൽ മികവിനായി ശ്രമിച്ചുകൊണ്ടേയിരിക്കുക എന്നത് സ്ഥാപനത്തിെൻറ ഡി.എൻ.എയിൽ അടങ്ങിയിരിക്കുന്നതാണെന്നും, ആരോഗ്യ പരിരക്ഷാ രംഗത്ത് അതിരുകളില്ലാത്ത ഉയരങ്ങളിലേക്ക് മുന്നേറുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോ ടീം അംഗവും പ്രവർത്തിക്കുന്നതെന്നും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. ദുബൈ സർക്കാറിെൻറ ഈ അംഗീകാരവും ഗുണമേന്മയുളള ആരോഗ്യ പരിപാലനം മിതമായ ചെലവിൽ കൂടുതൽ പേരിലേക്കെത്തിക്കുകയെന്ന സ്ഥാപനത്തിെൻറ ദൗത്യത്തിന് കരുത്തുപകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് ആസ്റ്റർ ഫാർമസി ദുബൈ ബിസിനസ് എക്സലൻസ് അവാർഡ് നേടുന്നത്. 2017–2018 കാലയളവിൽ ആറ് പുരസ്കാരങ്ങളാണ് സ്ഥാപനം സ്വന്തമാക്കിയിട്ടുളളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.