പ്രവാസി കുടുംബങ്ങളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ട്​ 'ആസ്​റ്റര്‍ ദില്‍ സേ' പദ്ധതിക്ക് തുടക്കം

ദുബൈ: ജി.സി.സി രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികളുടെ നാട്ടിലുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട്​ ആസ്​റ്റർ ദിൽസേ പദ്ധതിക്ക്​ തുടക്കം. കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍ എന്നിവിടങ്ങളിലെ ആസ്​റ്റര്‍ മിംസ് ഹോസ്പിറ്റലുകള്‍, കൊച്ചിയിലെ ആസ്​റ്റര്‍ മെഡ്‌സിറ്റി ഹോസ്പിറ്റല്‍, വയനാട്ടിലെ ആസ്​റ്റര്‍ ഹോസ്പിറ്റല്‍ എന്നിവയിലൂടെയായിരിക്കും പദ്ധതി പ്രാവര്‍ത്തികമാക്കുക. ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറി​െൻറ ഡിജിറ്റല്‍ ഹെല്‍ത്ത് സ്ട്രാറ്റജിയുടെ ഭാഗമായാണ്​ പദ്ധതി. https://www.asterdilse.com/ പ്ലാറ്റ്‌ഫോം വഴി 5000 രൂപക്കോ, 250 ദിര്‍ഹത്തിനോ ഒരു വര്‍ഷത്തേക്കുളള പാക്കേജ് ലഭ്യമാകും.

മലയാളി ജനസംഖ്യയുടെ വലിയൊരു വിഭാഗം വിദേശത്ത് സ്ഥിരതാമസമാക്കിയവരാണ്. അവരില്‍ പലരുടെയും കുടുംബത്തില്‍ സ്ഥിരമായി പരിചരണം ആവശ്യമുള്ള പ്രായമായ മാതാപിതാക്കളുണ്ട്. ഇവർക്കായിരിക്കും പദ്ധതി പ്രധാനമായും പ്രയോജനം ചെയ്യുക. എൻറോള്‍ ചെയ്ത ഓരോ കുടുംബാംഗത്തിനും അവരുടെ ആരോഗ്യനില അറിയുന്നതിനായി പ്രാഥമിക ആരോഗ്യ പരിശോധന നടത്തും. ലാബ് സാമ്പിള്‍ ശേഖരണവും അടിസ്ഥാന മെഡിക്കല്‍ പരിശോധനകളും വീട്ടിലെത്തി നടത്തുകയും ഫലങ്ങളുടെ അടിസ്ഥാനത്തില്‍ വിദേശത്ത് താമസിക്കുന്ന കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ച് ഡോക്ടര്‍മാര്‍ തുടര്‍പരിചരണത്തി​െൻറ വിശദാംശങ്ങള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും.

ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകളില്‍ വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്ക് വെര്‍ച്വലായി പങ്കെടുക്കാം. വീട്ടിലെ മെഡിക്കല്‍ സേവനങ്ങൾ, ആംബുലന്‍സ് സേവനം, അടിയന്തിര ആവശ്യങ്ങള്‍ എന്നിവക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻറർ (+91 75111 75333) തുറന്നു. ശസ്ത്രക്രിയകള്‍, സങ്കീര്‍ണ്ണ പരിശോധനകള്‍, ആശുപത്രി വാസം തുടങ്ങിയ സേവനങ്ങളില്‍ ഇളവ് ലഭിക്കാനും പാക്കേജ് ഉപയോഗിക്കുന്നവര്‍ക്ക് അര്‍ഹതയുണ്ടാവും.

പല പ്രവാസികള്‍ക്കും നാട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ മാതാപിതാക്കളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും അതിനുള്ള പരിഹാരമാണ്​ 'ആസ്​റ്റർ ദിൽസേ'യെന്നും ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. സൂക്ഷ്മ നിരീക്ഷണം, പ്രതിമാസ/ത്രൈമാസ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, വീട്ടില്‍ നിന്നുള്ള ലാബ് സാമ്പിള്‍ ശേഖരണം, മെഡിസിന്‍ ഡെലിവറി, വീടുകളിലെത്തിയുള്ള പരിചരണം എന്നിവ ഉള്‍പ്പെടുന്ന സമ്പൂര്‍ണ്ണ ഹോം സൊല്യൂഷനായി ഈ സംവിധാനം ക്രമേണ വികസിക്കും. ആസ്​റ്റര്‍ ശൃംഖലകളിലുടനീളമുള്ള ഡോക്ടര്‍മാരില്‍ നിന്ന് സെക്കൻറ്​ ഒപീനിയന്‍ തേടാനും ഈ സേവനം വഴി സാധ്യമാകും.

ആദ്യം കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന ഈ സേവനം ക്രമേണ മറ്റ് സംസ്ഥാനങ്ങളിലെ ഹോസ്പിറ്റലുകളിലേക്കും വ്യാപിപ്പിക്കും.

Tags:    
News Summary - aster dil se plan gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.