????????

ഞാറയിൽകോണം സ്വദേശി  ഹൃദയാഘാതം മൂലം നിര്യാതനായി

അജ്മാൻ: തിരുവനന്തപുരം ഞാറയിൽകോണം സീന മൻസിലിൽ പരേതനായ അബ്​ദുൽ സത്താർ മകൻ അഷ്​റഫ്‌ (50) ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞ ദിവസം താമസ സ്ഥലത്ത്‌ കുഴഞ്ഞ്‌ വീണതിനെ തുടർന്ന് അജ്മാൻ ജി.എം.സി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു.  ആശുപത്രിയിൽ നിന്ന്​   ഡിസ്ചാർജ്ജ്‌ ചെയ്ത്‌   വീണ്ടും ബുദ്ധിമുട്ട്​ അനുഭവപ്പെട്ടതിനെ തുടർന്ന് ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ദുബൈ എമിറേറ്റ്‌സ്‌ ട്രാൻസ്പോർട്ട്‌ കമ്പനിയിൽ ജോലി ചെയ്ത്‌ വരികയായിരുന്നു. ഇരുപത്തിരണ്ട്‌ വർഷമായി യു.എ.ഇ യിൽ എത്തിയിട്ട്‌. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട്‌ പോകും. മാതാവ്‌ : സുബൈദ ബീവി.ഭാര്യയും അഞ്ച്‌ വയസായ ഒരു മകനുമുണ്ട്‌.  
Tags:    
News Summary - ashraf death-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.