അര്‍ജുന അച്ചേരി കബഡി ഫെസ്റ്റിൽ ചാമ്പ്യന്മാരായ ടീം
അജ്മാൻ: അർജുന അച്ചേരി യു.എ.ഇ കമ്മിറ്റി സംഘടിപ്പിച്ച അഖിലേന്ത്യ കബഡി ഫെസ്റ്റിൽ ഒ-2 പൊന്നാനി ജേതാക്കളായി. കിംഗ് സ്റ്റാർ മണിയംപാറക്കാണ് രണ്ടാം സ്ഥാനം. പ്രൊ കബഡിയിൽ ബംഗാൾ വാരിയേഴ്സിന്റെ താരവും സീനിയർ ഇന്ത്യൻ നാഷനൽ താരവുമായ മനീന്ദർ സിങ്ങിനെ കൂടാതെ ടീമിൽ പ്രൊ കബഡി താരങ്ങളായ ആദർശ്, ഷിഹാസ് എന്നിവരുമുണ്ടായിരുന്നു. കിങ്സ്റ്റാറിനായി കേരള സംസ്ഥാന കബഡി ടീം അംഗം അസീസ് കന്തൽ, മൻസൂർ കന്തൽ എന്നിവർ കളത്തിലിറങ്ങി.
ന്യൂ സ്റ്റാർ മംഗളൂരു മൂന്നാം സ്ഥാനം നേടിയപ്പോൾ അർജുന അച്ചേരി നാലാമതായി. പൊന്നാനിയുടെ മനീന്ദർ സിങ്ങിനെ മികച്ച റൈഡറായും, ന്യൂ സ്റ്റാർ മംഗളൂരുവിന് വേണ്ടി കളിച്ച യു-മുംബൈയുടെ സുരീന്ദർ സിങ്ങിനെ മികച്ച പ്രതിരോധ താരമായും അച്ചേരിയുടെ ശ്രാവണിനെ എമർജിങ് കളിക്കാരനായും കിങ്സ്റ്റാറിന്റെ അമ്മിയെ മികച്ച ഓൾ റൗണ്ടറായും പൊന്നാനിയുടെ അൽത്താഫിനെ ടൂർണമെന്റിലെ മികച്ച കളിക്കാരനായും തിരഞ്ഞെടുത്തു. സംഘാടക സമിതി ചെയർമാൻ വിജയൻ ചാത്തങ്കൈ ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.