ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, കെ.വി. ശംസുദ്ദീൻ, കെ.ടി. റബീഉല്ല, ജൗഹർ മാളിയേക്കൽ, അബ്ദുൽ റസാഖ് പി, മജീദ് പുല്ലഞ്ചേരി,
എ.കെ. ഷാജി, പഹൽഷാ കള്ളിയത്ത്
ഷാർജ: പ്രവാസ ലോകത്ത് വ്യവസായ-വാണിജ്യ മേഖലയിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് മുന്നേറുന്ന പ്രതിഭകൾക്ക് ഗൾഫ് മാധ്യമം കമോൺ കേരള വേദിയിൽ ആദരമൊരുക്കുന്നു. ‘അറേബ്യൻ ലെഗസി അച്ചീവ്മെന്റ് അവാർഡ്’, കമോൺ കേരള ബിസിനസ് ഐക്കൺ അവാർഡ് എന്നിവയാണ് സമ്മാനിക്കുക. റീജൻസി ഗ്രൂപ ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, പാരമൗണ്ട് ഫുഡ് സർവിസസ് എക്യുപ്മെന്റ് സൊല്യൂഷൻസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ കെ.വി. ശംസുദ്ദീൻ, ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ കെ.ടി.റബീഉല്ല, അറേബ്യൻ ആക്സസ് മാനേജ്മെന്റ് കൺസൽട്ടൻസ് സ്ഥാപകനും സി.ഇ.ഒയുമായ ജൗഹർ മാളിയേക്കൽ, കെമക്സ് ഗ്രൂപ് സി.ഇ.ഒ അബ്ദുൽ റസാഖ് പി, അൽ സായി ഗ്രൂപ് മാനേജിങ് ഡയറക്ടർ മജീദ് പുല്ലഞ്ചേരി, കൈരളി സ്റ്റീൽസ് ആൻഡ് അലോയ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ പഹൽഷാ കള്ളിയത്ത് എന്നിവരാണ് ‘അറേബ്യൻ ലെഗസി അച്ചീവ്മെന്റ് അവാർഡ്’ ജേതാക്കൾ. മൈജി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജിക്ക് കമോൺ കേരള ബിസിനസ് ഐക്കൺ അവാർഡും ചടങ്ങിൽ സമ്മാനിക്കും.
ഞായറാഴ്ച വൈകീട്ട് ഷാർജ എക്സ്പോ സെന്ററിൽ ‘കമോൺ കേരള’ ഏഴാം എഡിഷന്റെ സമാപന ദിനത്തിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖരുടെ സാന്നിധ്യത്തിൽ അവാർഡ് സമ്മാനിക്കും. ശനിയാഴ്ച പ്രധാന വേദിയിൽ നടന്ന ചടങ്ങിൽ ഹൈലൈറ്റ് ബിൽഡേഴ്സ് സി.ഇ.ഒ മുഹമ്മദ് ഫസീമിന് ബിസിനസ് അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.