ദുബൈ: അറബ് സമൂഹത്തിെൻറ ശാക്തീകരണത്തിനായി നടത്തിയ പരിശ്രമങ്ങൾക്കും മുന്നേറ്റങ്ങൾക്കും ബഹുമതിയായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് അറബ് ലീഗ് പുരസ്കാരം.
വികസനം എന്നു പറയുേമ്പാൾ തന്നെ ലോകം ഇന്ന് ശൈഖ് മുഹമ്മദിെൻറ ആശയങ്ങളെയും ദർശനങ്ങളെയും ഒാർക്കുന്ന സന്ദർഭമാണെന്ന് അറബ് ഡവലപ്മെൻറ് ആക്ഷൻ പുരസ്കാര സമർപ്പണ ചടങ്ങിൽ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബു അൽ ഗെയ്ത് പറഞ്ഞു.
അറബ് ലോകത്തിെൻറ വികസനത്തിനും നവീകരണത്തിനും വഴിയൊരുക്കുന്ന മുന്നേറ്റങ്ങളാണ് ശൈഖ് മുഹമ്മദ് സാധ്യമാക്കിയത്. വായനാ യജ്ഞം ഉൾപ്പെടെ ശൈഖ് മുഹമ്മദിെൻറ സാമ്പത്തിക സാമൂഹിക വികസന നയങ്ങളെയും അദ്ദേഹം പുകഴ്ത്തി.
ശൈഖ് മുഹമ്മദിനു വേണ്ടി ഭാവി കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി പുരസ്കാരം ഏറ്റുവാങ്ങി. നിരവധി നയതന്ത്രജ്ഞരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.