ദുബൈ: മിഡിൽ ഇൗസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പ്രദർശനമായ അറബ് ഹെൽത്തിെൻറ 44ാം എഡീഷന് ദുബൈയിൽ തുടക്കമായി. ദുബൈ ഉപ ഭരണാധികാരിയും യു.എ.ഇ ധനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം നിർവഹിച്ചു. 160 രാജ്യങ്ങളിൽ നിന്ന് 85000 ആരോഗ്യ മേഖലാ പ്രഫഷനലുകളാണ് ദുബൈ വേൾഡ് ട്രേഡ് സെൻററിൽ 31 വരെ നീളുന്നു പ്രദർശനത്തിലും അനുബന്ധമായി നടക്കുന്ന ശിൽപശാലകളിലും പങ്കുചേരുക. വിവിധ ആരോഗ്യ സ്ഥാപനങ്ങൾ അവയുടെ പുത്തൻ സജ്ജീകരണങ്ങളും സാേങ്കതിക തികവും അവതരിപ്പിക്കുന്നതിനൊപ്പം ആരോഗ്യ മേഖലയിലെ നൂതനാശയങ്ങളും ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.