മോട്ടോര്‍ സൈക്കിള്‍ അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം
നടത്തിയ അറബ് പൗരനെ അബൂദബി പൊലീസ് ആദരിക്കുന്നു
അബൂദബി: മോട്ടോര്‍ സൈക്കിള്‍ അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് അറബ് പൗരനെ ആദരിച്ച് അബൂദബി പൊലീസ്.
അപകടസ്ഥലത്തേക്ക് പൊലീസ് പട്രോള്‍, ട്രാഫിക്, റസ്പോണ്‍സ് ടീമുകള്‍ക്കും ആംബുലന്‍സിനും ഉടനടി എത്തിച്ചേരുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്യുകയും മേഖലയെക്കുറിച്ച് അദ്ദേഹത്തിനുള്ള പരിജ്ഞാനം ഉപയോഗിക്കുകയും ചെയ്തത് കണക്കിലെടുത്താണ് ആദരം നൽകിയത്. ഈ അനുകൂല സാഹചര്യങ്ങളാണ് അധികൃതര്‍ക്ക് അപകടസ്ഥലത്ത് അതിവേഗം എത്തിച്ചേരാനും രക്ഷാപ്രവര്‍ത്തനം നടത്താനും സഹായകരമായത്. അല്‍ ദഫ്റ റീജ്യന് പൊലീസ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹംദാന്‍ സെയിഫ് അല്‍ മന്‍സൂരിയാണ് അറബ് പൗരനുള്ള സമ്മാനം കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.