അൽ ഹുസ്​ന്​ 'ആപ്​ ഓഫ്​ ദ ഇയർ-2021' അവാർഡ്​

ദുബൈ: കോവിഡ്​ പ്രതിരോധത്തിന്​ ഉപയോഗിക്കുന്ന യു.എ.ഇയുടെ ഔദ്യോഗിക ആപ്ലിക്കേഷനായ 'അൽ ഹുസ്​ൻ'ആപ്പിന്​ അന്താരാഷ്ട്ര പുരസ്കാരം. അമേരിക്കയിലെ ഗ്ലോബൽ എക്സലൻസ്​ അവാർഡ്​ കമ്മിറ്റിയാണ്​ 'ആപ് ഓഫ്​ ദ ഇയർ-2021'പുരസ്കാരം അൽ ഹുസ്​ന്​ സമ്മാനിച്ചത്​. കോവിഡ്​ പ്രതികരണമായി രൂപപ്പെട്ട ആപ്ലിക്കേഷനുകളുടെ കാറ്റഗറിയിലാണ്​ അവാർഡ്​ നേട്ടം. കോവിഡ് പരിശോധന വിവരങ്ങൾ, വാക്സിനേഷൻ സർട്ടിഫിക്കറ്റ്​, ഇളവുകൾ എന്നിവക്ക്​ ഉപയോഗിക്കുന്ന ആപ് അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്. സ്‌മാർട്ട്‌ഫോൺ കാമറയോ ആപ്പിന്‍റെ ബിൽറ്റ്-ഇൻ സ്‌കാനറോ ഉപയോഗിച്ച് ആപ് ക്യൂ.ആർ കോഡ് വായിക്കാനാകും. വാക്സിനേഷൻ സ്റ്റാറ്റസും പരിശോധന ഫലങ്ങളും തിരിച്ചറിയാൻ ക്യൂ.ആർ കോഡ് ഉപയോഗിച്ചാൽ സാധ്യമാകും. എക്സ്​പോ അടക്കമുള്ള പരിപാടികൾക്ക്​ പ്രവേശനത്തിനുള്ള അനുമതിയും ആപ്​ വഴി ലഭിക്കുന്നു. ആപ്പിന്‍റെ ട്രാവൽ പാസ്​ യൂറോപ്യൻ യൂനിയൻ, ജി.സി.സി സർട്ടിഫിക്കറ്റുകൾക്ക്​ തുല്യമാണ്​. ഇത്തരത്തിൽ വിപുലമായ സജ്ജീകരണങ്ങളുള്ളതാണ്​ ആപ്പിന്‍റെ നേട്ടത്തിന്​ കാരണമായത്​.

Tags:    
News Summary - 'App of the Year-2021' Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.