ഷാർജ: പത്തുലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കാണപ്പെടുന്ന അപൂര്വരോഗത്തിെൻറ പിടിയിലാണ് ഷാര്‍ജയിലെ ഒരു ഇന്ത്യന്‍ ബാലന്. മൂന്നര വയസുകാരന് ഹംസക്ക് ജീവന് നിലനിര്‍ത്താന്‍ മൂന്ന് ആഴ്ചയില്‍ ഒരിക്കല്‍ ആറ് ലക്ഷം രൂപയുടെ ഇഞ്ചക്ഷന് നല്‍കണം. മകെൻറ ജീവന് നിലനിര്‍ത്താന്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് സര്‍ക്കാറിെൻറയും ജീവകാരുണ്യ സംഘടനകളുടെയും പിന്തുണ തേടുകയാണ് ഹംസയുടെ മാതാപിതാക്കള്‍. എടിപിക്കല്‍ ഹീമോലിറ്റിക് യൂറീമിക് സിന്‍ഡ്രോം അഥവാ എ.എച്ച്.യു.എസ് എന്ന അപൂര്‍വരോഗമാണ് കുഞ്ഞിന്.
ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്ന സംവിധാനം തകരാറിലാകുന്ന അവസ്ഥ. പനി ബാധിച്ചാല്‍ പോലും സിരകളില്‍ രക്തം കട്ടപിടിച്ച് വൃക്കകള്‍ തകരാറിലാകും. മൂത്രത്തിലൂടെ രക്തം പുറത്തേക്ക് വരും. അമേരിക്കയിലെ ഒരു കമ്പനിക്ക് മാത്രം നിര്‍മാണ അവകാശമുള്ള എക്ലിസുമാബ് എന്ന ഇഞ്ചക്ഷനാണ് രോഗത്തിനുള്ള ഏകപ്രതിവിധി. ജീവിതകാലം മുഴുവന്‍ മൂന്നാഴ്ചയിലൊരിക്കല്‍ ഈ കുത്തിവെപ്പെടുക്കണം. ഒരു ഡോസിന് 28,000 ദിര്‍ഹം അഥവാ ആറ് ലക്ഷം രൂപയാണ് ഈ മരുന്നിെൻറ വില. സഹായം തേടി ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും ജീവകാരുണ്യ സംഘടനകളെയും സമീപിച്ചു. പക്ഷെ, ഫലമുണ്ടായിട്ടില്ല. വിവരങ്ങൾക്ക്: 050 9815586
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.