???? ??????? ???????????? ?????? ??????? ?????????? ????????? ???????????????? ???????????? ????? ?????????

പുകവലിക്കെതിരെ സ്​കൂൾ വിദ്യാർത്ഥികൾ

ഷാർജ:ലോക പുകയില വിരുദ്ധ ദിനത്തിെൻ്റ ഭാഗമായി ബോധവൽക്കരണവുമായി ഏതാനും സ്​കൂൾ വിദ്യാർത്ഥികൾ. ഷാർജയിലെ വിവിധ സ്​കൂളുകളിൽ പഠിക്കുന്ന പത്തോളം പേർ ചേർന്ന വിദ്യാർത്ഥി സംഘമാണ് ലേബർ ക്യാമ്പുകളിൽ ഉൾപ്പെടെ എത്തി ബോധവൽക്കരണ പ്രവർത്തനം നടത്തുന്നത്. കഴിഞ്ഞ ദിവസം ഷാർജ ഇന്ത്യൻ അസോസിയേഷനിലെത്തിയ സംഘം പുകയില ഉപയോഗത്തിെൻ്റ ദോഷ വശങ്ങളെ കുറിച്ച് വിശദീകരിച്ചു. അൻഫാസ്​ അൻസാറിെൻ്റ നേതൃത്വത്തിലുള്ള സംഘത്തിൽ ഫയാസ്​ അൻസാർ,സഫ് വാൻ മനാഫ്, അഹ്സൻ ഷഹാൽ തുടങ്ങിയ വിദ്യാർത്ഥികളും ഉണ്ടായിരുന്നു അസോസിയേഷൻ ജോയിൻ്റ് ജനറൽ സെക്രട്ടറി എസ്​.എം.ജാബിർ ജോയിൻ്റ് ട്രഷറർ അനിൽ വാര്യർ,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.ആർ.പ്രകാശ്, ജോയ് തോട്ടുങ്ങൽ തുടങ്ങിയവർ ചേർന്ന് വിദ്യാർത്ഥികളെ സ്വീകരിച്ചു. പുകയില വിരുദ്ധ പ്രതിജ്​ഞയുമെടുത്തു.
Tags:    
News Summary - anti tobacco-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.