അൻറാർട്ടിക്കൻ മഞ്ഞുമലകൾ ഫുജൈറയിലേക്ക്​

അബൂദബി: അറേബ്യൻ ഉൾക്കടലിനും ഉപദ്വീപിനും മഴത്തുള്ളി കിലുക്കവും കുളിർക്കാറ്റും സമ്മാനിക്കാനായി അൻറാർട്ടിക്കൻ മഞ്ഞുമലകൾ ഫുജൈറയിലേക്ക്​ കൊണ്ടുവരാൻ പദ്ധതിയൊരുങ്ങുന്നു. പുതിയൊരു ശുദ്ധജല േസ്രാതസ്സിന്​ കൂടി ഉറവയൊരുക്കുന്ന പദ്ധതി മേഖലയിലെ കാലാവസ്​ഥയിൽ ഗുണകരമായ മാറ്റവും പ്രതിഫലിപ്പിക്കും. 
2018 ആദ്യത്തിൽ പ്രാവർത്തികമാക്കുന്ന പദ്ധതിക്ക്​ പിന്നിൽ അബൂദബി മസ്​ദർ സിറ്റിയിൽ പ്രവർത്തിക്കുന്ന നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ്​ കമ്പനിയാണ്​. മികച്ച കാലാവസ്​ഥക്കൊപ്പം സുന്ദരമായ കാഴ്​ചയുമൊരുക്കുന്ന മഞ്ഞുമലകൾ ഫുജൈറയിലേക്ക്​ വിനോദസഞ്ചാരികളെ വലിയ തോതിൽ ആകർഷിക്കും. കിഴക്കൻ തീരപ്രദേശത്തെ കുളിരണിയിക്കുന്ന പദ്ധതി വഴി പത്ത്​ വർഷം കൊണ്ട്​ യു.എ.ഇയിലെ മരുഭൂമികൾ പുൽത്തകിടികളാക്കാൻ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 

അറബിക്കടലിലെ ഇൗർപ്പമുള്ള കാലാവസ്​ഥയിൽ മഞ്ഞുമലകളിൽനിന്ന്​ നനവാർന്ന വായു അന്തരീക്ഷത്തിലേക്ക്​ ഉയരും. അന്തരീക്ഷ വായുവിലെ കുറഞ്ഞ മർദം കാരണം ഇൗ വായുകണികകൾ വികസിക്കുകയും ശീതീകരിക്കപ്പെട്ട്​ കട്ടിയാവുകയും ചെയ്യും. ഇൗ ജലബാഷ്​പം മേഘങ്ങളിൽ ശേഖരിക്കപ്പെടു​േമ്പാൾ കനത്ത മഴ ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 
ഉരുകുന്ന മഞ്ഞുമലകൾ അറബിക്കടലിൽ ശുദ്ധജലം പകരും. ഇക്കാരണത്താൽ കടൽജലത്തിലെ ഉപ്പുരസം വൻതോതിൽ കുറയും. ഇതിനാൽ കടൽജലത്തിൽനിന്ന്​ ഉപ്പ്​ വേർതിരിക്കുന്ന നിലയങ്ങളുടെ പ്രവർത്തനം കുറയുകയും ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുകയും ചെയ്യും. ഭൂമിയിൽ ഏറ്റവും കൂടുതൽ മഞ്ഞ്​ അടങ്ങിയിരിക്കുന്നത്​ അൻറാർട്ടിക്കൻ മഞ്ഞുമലകളിലാണ്​. 10,000 ട്രില്യൻ ടൺ മഞ്ഞാണ്​ ഒാരോ മഞ്ഞുമലയിലുള്ളത്​. ലോകത്ത്​ ഏറ്റവും കൂടുതൽ ശുദ്ധജലം അടങ്ങിയിരിക്കുന്നതും ഇൗ മഞ്ഞുമലകളിലാണ്​. 2000 കോടി ഗാലൻ ശുദ്ധജലം ഇവയിൽ അടങ്ങിയിട്ടുണ്ട്​ എന്നാണ്​ കണക്കാക്കിയിരിക്കുന്നത്​. 

Tags:    
News Summary - Antartica

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.